Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്മസ് ആഘോഷത്തിനിടെ കാർ അപകടം;വിദ്യാർത്ഥിനിക്ക് പരിക്ക്

text_fields
bookmark_border
ക്രിസ്മസ് ആഘോഷത്തിനിടെ കാർ അപകടം;വിദ്യാർത്ഥിനിക്ക് പരിക്ക്
cancel

വര്‍ക്കല:ക്രിസ്മസ് ആഘോഷത്തിനിടെ വർക്കല എസ്.എൻ കോളെജിൽ കാര്‍ നിയന്ത്രണം തെറ്റി അപകടം. കോളേജിലെ വിദ്യാര്‍ഥിനിക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു.രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിനി കരുണ(19), ഓട്ടോ ഡ്രൈവര്‍ മണമ്പൂര്‍ പെരുംകുളം മംഗലത്ത് വീട്ടില്‍ മോഹനന്‍നായര്‍( 55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മോഹനന്‍നായരുടെ ഇടതുകാലിന് മുറിവേറ്റു. വിദ്യാര്‍ഥിനിക്ക് ചെറിയ പരിക്കുണ്ട്. ഇരുവരെയും പുത്തന്‍ചന്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ 10.20-ന് കോളേജിന് മുന്നിലെ റോഡിലായിരുന്നു അപകടം. കോളേജില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വാഹനങ്ങളില്‍ വിദ്യാര്‍ഥികള്‍ കോളേജിന് സമീപമെത്തിയത്. ഗുരുകുലം ഭാഗത്ത് നിന്നും നടയറ ഭാഗത്തേക്ക് അമിതവേഗതയില്‍ പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടുനീങ്ങിയ ഓട്ടോ സമീപമുണ്ടായിരുന്ന സ്‌കൂട്ടറിലിച്ചു. സ്‌കൂട്ടര്‍ തട്ടി നിലത്തുവീണാണ് റോഡരികില്‍ നിന്ന വിദ്യാര്‍ഥിനിക്ക് പരിക്കേറ്റത്. കോളേജിലെ ബി.കോം. രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ അഭിജിത്ത്, അരുണ്‍, സായി എന്നിവരാണ് കാറിലുണ്ടായിരുന്നത്.

കാറോടിച്ച അഭിജിത്തിനെതിരെ കേസെടുത്തു. കാറിന്റെ മുന്‍വശവും ഓട്ടോയുടെ പിന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. വര്‍ക്കല പോലീസും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car accident during Christmas celebrations; Student injured
Next Story