Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightബിവറേജസ് ഔട്ട്‌ലെറ്റ്...

ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷം​നാ​ദ്

വ​ർ​ക്ക​ല: ന​ഗ​ര​ത്തി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ. വെ​ട്ടൂ​ർ കു​ഴി​വി​ള വീ​ട്ടി​ൽ സ്വ​ദേ​ശി പൂ​ട എ​ന്ന ഷം​നാ​ദാ​ണ്​ (35) പി​ടി​യി​ലാ​യ​ത്.

കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ കോ​ട്ടു​മൂ​ല സ്വ​ദേ​ശി അ​സിം, അ​യി​രൂ​ർ കോ​വൂ​ർ സ്വ​ദേ​ശി ശ​ങ്ക​ര​ൻ എ​ന്ന അ​ജി​ത്ത് എ​ന്നി​വ​ർ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞ​തും പി​ടി​കൂ​ടി​യ​തും.

2022 ഡി​സം​ബ​ർ 13 ന് ​പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് വ​ർ​ക്ക​ല ബി​വ​റേ​ജ​സ്‌ ഔ​ട്ട്‌​ലെ​റ്റി​ന്റെ പൂ​ട്ട്​ കു​ത്തി​ത്തു​റ​ന്ന് ഗ്രി​ൽ വ​ള​ച്ച്​ മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. ഔ​ട്ട്​​ലെ​റ്റ് മാ​നേ​ജ​ർ ക്യാ​ബി​ന് സ​മീ​പ​ത്ത് സൂ​ക്ഷി​ച്ച, 50340 രൂ​പ വി​ല​വ​രു​ന്ന 31 കു​പ്പി മു​ന്തി​യ ഇ​നം വി​ദേ​ശ​നി​ർ​മി​ത മ​ദ്യ​മാ​ണ് സം​ഘം മോ​ഷ്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് ബാ​ഗു​ക​ളി​ലാ​യാ​ണ് ഇ​വ​ർ മ​ദ്യം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ന്റെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചാ​ണി​വ​ർ ഉ​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. അ​ത്കൊ​ണ്ടു​ത​ന്നെ ബി​വ​റേ​ജ​സ് സി.​സി ടി.​വി​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ന്റെ സി.​സി ടി.​വി പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beverages outletburglaryarrest
News Summary - Burglary at Beverages Outlet-The absconding accused was arrested
Next Story