Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightബൈക്ക് മോഷണം; രണ്ടുപേർ...

ബൈക്ക് മോഷണം; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഫ​വാ​സ്, സ​ജീ​ബ്

വ​ർ​ക്ക​ല: ന​ഗ​ര​സ​ഭ​ക്ക്​ മു​ന്നി​ൽ​നി​ന്ന്​ ബൈ​ക്ക് മോ​ഷ്ടി​ച്ച്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ക​ഠി​നം​കു​ളം ചാ​ന്നാ​ങ്ക​ര തോ​പ്പി​ൽ വീ​ട്ടി​ൽ ഫ​വാ​സ് (34), പെ​രു​മാ​തു​റ കൊ​ട്ടാ​രം തു​രു​ത്തി​ൽ അ​ങ്ങ​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജീ​ബ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ന​ഗ​ര​സ​ഭ​ക്ക്​ മു​ന്നി​ലെ ബ​സ്​ സ്റ്റോ​പ്പി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പു​ത്ത​ൻ​ച​ന്ത ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് മോ​ഷ്ടി​ച്ച ശേ​ഷം പ്ര​തി​ക​ൾ ന​മ്പ​ർ പ്ലേ​റ്റ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ പ​തി​യാ​ത്ത വി​ധ​ത്തി​ൽ മ​റ​ച്ചു​വെ​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ ഫ​വാ​സി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും ആം​ഡ്​ ആ​ക്ട് പ്ര​കാ​ര​വും ക​ഠി​നം​കു​ളം സ്റ്റേ​ഷ​നി​ൽ കേ​സു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikebike theftTheft Newsarrest
News Summary - Bike theft-Two arrested
Next Story