യുവാവിനെ ആക്രമിച്ച കേസ്: രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
വർക്കല: കോടതി വ്യവഹാരത്തിലുള്ള വസ്തുവിലേക്ക് അഡ്വക്കേറ്റ് കമീഷന് വഴികാട്ടിയായി എത്തിയ യുവാവിനെ മർദിച്ച മൂന്നംഗ ഗുണ്ടാ സംഘത്തിലെ രണ്ടു പേരെ വർക്കല പൊലീസ് പിടികൂടി. കളിയിക്കാവിള പെരുങ്കാവ് മങ്കാട്ട്കടവ് കൊച്ചുപുത്തൻവീട്ടിൽ സാനു (42), കിളികൊല്ലൂർ പള്ളിപടിഞ്ഞാറ്റതിൽ വീട്ടിൽ മഹേഷ് ലാൽ (41) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം കുമ്മിൾ സ്വദേശിയായ അൻസൽ (28) നെയാണ് ഗുണ്ടാ സംഘം മർദ്ദിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 14 നായിരുന്നു സംഭവം. ഗുണ്ടാ ആക്രമണത്തിൽ അൻസലിന്റെ വാരിയെല്ലിന് സാരമായി പരിക്കേറ്റിരുന്നു. മഹേഷ് ലാൽ 2016ൽ കൊല്ലത്ത് മാതൃഭൂമി ലേഖകനായിരുന്ന വി.ബി. ഉണ്ണിത്താനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

