Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടയറയിൽ ചാരായം വാറ്റ്; നാലുപേർ പിടിയിൽ

text_fields
bookmark_border
arrack production accused
cancel
camera_alt

നാരായണൻ, സൈഫുദ്ദീൻ, അബാദുൽ മുഹമ്മദ് ഷെയ്ക്ക്, നിസാർ

വർക്കല: നടയറയിൽ വ്യാജ ചാരായം വാറ്റിയ സംഘം പിടിയിൽ. എട്ടംഗ സംഘത്തിലെ നാലുപേർ പിടിയിലായി. നാലുപേർ ഓടി രക്ഷപ്പെട്ടു. എട്ട് ലിറ്റർ വാറ്റുചാരായവും 190 ലിറ്റർ കോടയും പൊലീസ് പിടികൂടി. ഞായറാഴ്ച ഉച്ചയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വാറ്റുകേന്ദ്രം പൊലീസ് വളഞ്ഞ് റെയ്ഡ് നടത്തിയത്.

നാലുപേരെ പൊലീസ് പിടികൂടി. അഞ്ചുപേർ ഓടി രക്ഷപ്പെട്ടു. നടയറ മുട്ടപ്പലത്ത് മേലതിൽ വീട്ടിൽ നിസാർ (43), നടയറ കുന്നിൽ പുത്തൻവീട്ടിൽ സൈഫുദ്ദീൻ (42), തൃശൂർ ചേർപ്പ് പടിഞ്ഞാറുമുറിയിൽ ചാണിക്കൽ വീട്ടിൽ നാരായണൻ (63), കൊല്ലം ഇരവിപുരം വടക്കേവിള കാവൽപ്പുര സ്കൂളിനു സമീപം ഷിംല മൻസിലിൽ അബ്​ദുൽ മുഹമ്മദ് ഷെയ്ക്ക് (71) എന്നിവരാണ് പിടിയിലായത്.

നടയറ സ്വദേശികളായ അഡ്വ. നൗഷാദ്, കണ്ടെയ്നർ നിസാർ, മുഹ്സിൻ നടയറ, ഐസീ എന്ന ഷമീർ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ചാരായവും കോടയും കൂടാതെ വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവരെ വർക്കല കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arrack production in nadayara; four arrested
Next Story