കരാട്ടേയില്‍ പെണ്‍കരുത്തായി അമൃത വിജയൻ
text_fieldsഅമൃത വിജയൻ
വര്‍ക്കല: കരാട്ടേയില്‍ വര്‍ക്കലയുടെ പെണ്‍കരുത്തായ അമൃതാ വിജയന് ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ കരാട്ടേ ടീമിന്റെ സെലക്ഷന് ട്രയല്‍സിലേക്ക്. ഡല്‍ഹിയില്‍ 19, 20 തീയതികളില്‍ നടക്കുന്ന ട്രയല്‍സിലാണ് അമൃതാ വിജയന് ക്ഷണം ലഭിച്ചത്.
2018ല്‍ കരാേട്ട അസോസിയേഷന് ഓഫ് ഇന്ത്യ ദേശീയതലത്തില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ അമൃത സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഓള് ഇന്ത്യ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ ടീമിനത്തില്‍ സ്വര്‍ണവും വ്യക്തിഗത വെങ്കല മെഡലും നേടിയാണ് ട്രയല്‍സിലേക്ക് പോകുന്നത്.
വര്‍ക്കല ശിവഗിരി എസ്.എന്‍ കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്. കരാട്ടേ പരിശീലകനും വര്‍ക്കല ഗോജുറിയു കരാട്ടേ സ്കൂള്‍ ഡയറക്ടറുമായ സെന്‍സായ് എസ്. വിജയന്റെ മകളാണ് അമൃത.

