Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightസൈക്കിളിൽ ഭാരത...

സൈക്കിളിൽ ഭാരത പര്യടനത്തിനിറങ്ങിയ ആദിരാജ് ബറുവ ശിവഗിരിയിൽ

text_fields
bookmark_border
സൈക്കിളിൽ ഭാരത പര്യടനത്തിനിറങ്ങിയ ആദിരാജ് ബറുവ ശിവഗിരിയിൽ
cancel
camera_alt

സൈ​ക്കി​ളി​ൽ ഭാ​ര​ത​പ​ര്യ​ട​നം ന​ട​ത്തു​ന്ന ജം​ഷ​ഡ്പൂ​ർ സ്വ​ദേ​ശി ആ​ദി​രാ​ജ് ബ​റു​വ ശി​വ​ഗി​രി മ​ഠ​ത്തി​ൽ സ​ന്യാ​സി​മാ​ർ​ക്കൊ​പ്പം

വ​ർ​ക്ക​ല: സൈ​ക്കി​ളി​ൽ ഭാ​ര​ത​പ​ര്യ​ട​നം ന​ട​ത്തി​വ​രു​ന്ന ജം​ഷ​ഡ്പൂ​ർ സ്വ​ദേ​ശി ആ​ദി​രാ​ജ് ബ​റു​വ ശി​വ​ഗി​രി മ​ഠ​ത്തി​ലെ​ത്തി. ഝാ​ർ​ഖ​ണ്ഡി​ൽ​നി​ന്ന്​ യാ​ത്ര തി​രി​ച്ച് ആ​റാ​യി​ര​ത്തോ​ളം കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടാ​ണ് ശി​വ​ഗി​രി​യി​ലെ​ത്തി​യ​ത്. ശി​വ​ഗി​രി​യി​ലെ​ത്തി​യ​ത് മ​ഹാ​തീ​ർ​ഥാ​ട​ന വേ​ള​യി​ലാ​യ​തും തീ​ർ​ഥാ​ട​ന​ദി​ന​ങ്ങ​ളി​ൽ ശി​വ​ഗി​രി​യി​ൽ ചെ​ല​വ​ഴി​ക്കാ​നാ​യും മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യെ​ന്ന് ആ​ദി​രാ​ജ് പ​റ​ഞ്ഞു.

29 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തി ഇ​രു​ന്നൂ​റി​ലേ​റെ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി​യാ​കും യാ​ത്ര അ​വ​സാ​നി​ക്കു​ക. ദേ​ശീ​യോ​ദ്ഗ്ര​ഥ​നം, ലോ​ക​സ​മാ​ധാ​നം, നി​ർ​ബ​ന്ധി​ത ശൈ​ശ​വ വി​വാ​ഹ​ത്തി​നെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണം എ​ന്നീ സ​ന്ദേ​ശ​ങ്ങ​ൾ ജ​ന​മ​ന​സ്സു​ക​ളി​ൽ എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ആ​ദി​രാ​ജ് ബ​റു​വ​യു​ടെ യാ​ത്രാ​ല​ക്ഷ്യം. ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ്​ സ​ച്ചി​ദാ​ന​ന്ദ സ്വാ​മി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഋ​തം​ഭ​രാ​ന​ന്ദ, തീ​ർ​ഥാ​ട​ന ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​പ്ര​സാ​ദ് എ​ന്നി​വ​രെ​യും സ​ന്ദ​ർ​ശി​ച്ച് അ​നു​ഗ്ര​ഹം വാ​ങ്ങി​യാ​ണ് ആ​ദി​രാ​ജ് മ​ട​ങ്ങി​യ​ത്. പ​ര്യ​ട​നം അ​വ​സാ​നി​ച്ച​ശേ​ഷം വീ​ണ്ടും ശി​വ​ഗി​രി മ​ഠ​ത്തി​ലെ​ത്തു​മെ​ന്നും ആ​ദി​രാ​ജ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivagiri pilgrimageAdiraj Baruabicycle tou
News Summary - Adiraj Barua on a bicycle tour of India reached Sivagiri
Next Story