Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightയുവാവിനെ ആക്രമിച്ച...

യുവാവിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
യുവാവിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
cancel
camera_alt

സു​ധീ​ർ

വർക്കല: ഇടവ മാന്തറ കടപ്പുറത്ത് യുവാവിനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ. ഇടവ മാന്തറ ലക്ഷംവീട്ടിൽനിന്ന് വെൺകുളം കാട്ടുവിള സിദ്ദീഖ് മൻസിലിൽ താമസിക്കുന്ന സുധീർ ആണ് (36) അറസ്റ്റിലായത്. ഇടവ മാന്തറ ക്ഷേത്രത്തിനു സമീപം മേൽക്കുന്നിൽ പട്ടാളം സജീർ എന്ന സജീറിനാണ് (39) വെട്ടേറ്റത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. തലേദിവസം രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ കടപ്പുറത്തെത്തിയ സജീറിനെ സുധീർ വെട്ടുകയായിരുന്നു. സജീറും സുധീറും മത്സ്യത്തൊഴിലാളികളും സുഹൃത്തുക്കളുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting casearrest
News Summary - Accused arrested in case of assault on youth
Next Story