Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർക്കലയിൽ യുവാവിന് വെട്ടേറ്റു

text_fields
bookmark_border
കൈവിരലുകൾ അറ്റുതൂങ്ങിയ നിലയിൽ
attacking
cancel

വർക്കല: വർക്കലയിൽ യുവാവ് സുഹൃത്തിനെ വെട്ടിപ്പരിക്കേൽപിച്ചു. മാന്തറ സ്വദേശി സജീറിനാണ് (39) വെട്ടേറ്റത്. ഇയാളുടെ വിരലുകൾ അറ്റുതൂങ്ങിയ നിലയിലാണ്. രണ്ട് കൈപ്പത്തികളിലും ആഴത്തിലുള്ള മുറിവേറ്റു. സജീറും സുഹൃത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച ഒരുമിച്ചിരുന്ന മദ്യപിച്ച ഇരുവരും വഴക്കിട്ട് പിരിഞ്ഞിരുന്നു. മത്സ്യബന്ധനം ഉൾപ്പെടെ വിവിധ ജോലികളിൽ ഏർപ്പെടുന്നവരാണ് ഇരുവരും. വെള്ളിയാഴ്ച രാവിലെ കടപ്പുറത്തെത്തിയ സജീറിനെ സുഹൃത്ത് കഴുത്തിനെ ഉന്നംവച്ചാണ് വെട്ടിയത്. തടയുമ്പോഴാണ് കൈകളിൽ വെട്ടേറ്റത്.

നാട്ടുകാരാണ് ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. സംഭവത്തിൽ അയിരൂർ െപാലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A young man was attacked in Varkala
Next Story