Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightവടശ്ശേരിക്കോണത്ത്...

വടശ്ശേരിക്കോണത്ത് തുണിക്കടയിൽ വൻ തീപിടിത്തം; ആളപായമില്ല

text_fields
bookmark_border
burning
cancel
camera_alt

വ​ട​ശ്ശേ​രി​ക്കോ​ണ​ത്ത് തു​ണി​ക്ക​ട​ക്ക്​ തീ​പി​ടി​ച്ച​പ്പോ​ൾ

വ​ർ​ക്ക​ല: വ​ട​ശ്ശേ​രി​ക്കോ​ണം ജ​ങ്​​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടെ​ക്സ് വാ​ലി ടെ​ക്സ്റ്റൈ​ൽ​സി​ൽ വ​ൻ തീ​പി​ടി​ത്തം. ആ​ള​പാ​യ​മി​ല്ലെ​ങ്കി​ലും ശ്വാ​സ ത​ട​സ്സ​മു​ണ്ടാ​യ​തു​മൂ​ലം ജീ​വ​ന​ക്കാ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി. സ്ഥാ​പ​ന​ത്തി​ലെ വ​സ്ത്ര ശേ​ഖ​രം പൂ​ർ​ണ​മാ​യും അ​ഗ്​​നി​ക്കി​ര​യാ​യി.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ ചെ​റി​യ തോ​തി​ലു​ണ്ടാ​യ തീ ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം ആ​ളി ക്ക​ത്തു​ക​യാ​യി​രു​ന്നു. ക​ന​ത്ത പു​ക ശ്വ​സി​ച്ച് ശ്വാ​സം മു​ട്ടി​യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ ഇ​റ​ങ്ങി​യോ​ടി ര​ക്ഷ​പ്പെ​ട്ടു. താ​ഴെ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ത്തൂ​റ്റ് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​വ​രെ​യെ​ല്ലാം അ​ടു​ത്തു​ള്ള സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന​ത്. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. വ​ർ​ക്ക​ല, ആ​റ്റി​ങ്ങ​ൽ, കി​ളി​മാ​നൂ​ർ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഇ​വി​ടെ നി​ന്നാ​ണ് വ​സ്ത്ര​ങ്ങ​ളെ​ടു​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വ​ലി​യ സ്റ്റോ​ക്കും സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഇ​വ​യെ​ല്ലാം ക​ത്തി​ച്ചാ​ര​മാ​യി. വ​ർ​ക്ക​ല, ക​ല്ല​മ്പ​ലം, ആ​റ്റി​ങ്ങ​ൽ യൂ​നി​റ്റു​ക​ളി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ടീ​മു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurntShopTrivandrum NewsFire
News Summary - A huge fire broke out in a clothing store in Vadasserikonam- No casualty
Next Story