യുവാവിനെ ആക്രമിച്ചകേസ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsഷിഹാബ്, നിസാമുദ്ദീൻ
വർക്കല: നടയറയിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. നടയറ മുഹ്യിദ്ദീൻ ജുമാ മസ്ജിദിന് മുൻവശത്തുവെച്ചാണ് നടയറ ബംഗ്ലാവിൽ ഷാ മൻസിലിൽ അക്ബർഷായെ ക്രിസ്മസ് ദിവസം വൈകീട്ട് ആക്രമിച്ചത്.
നടയറ കുറ്റിവെട്ടിയിൽ വീട്ടിൽ സുധീർ, അജ്മൽ, നിസാമുദ്ദീൻ, ഷിഹാബ് എന്നിവരാണ് ആക്രമി സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ നിസാമുദ്ദീനെയും ഷിഹാബിനെയുമാണ് അറസ്റ്റ് ചെയ്തത്.
വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നിർദേശാനുസരണം വർക്കല എസ്.എച്ച്.ഒ എസ്. സനോജ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ പി.ആർ, അബ്ദുൽ ഹക്കീം, പ്രബേഷൻ എസ്.ഐ മനോജ് സി.എ എസ്.ഐ ബിജുകുമാർ, എസ്.സി.പി.ഒ ഷിബു, സി.പി.ഒമാരായ ബിനു ശ്രീദേവി, ഷജീർ, സുധീർ, സുജിത്ത് എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണ സംഘം.

