Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന 22 പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
വർക്കല: കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന വിവിധ കേസുകളിലുൾപ്പെട്ട 22 പ്രതികളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അറസ്റ്റ്.
തിരുവനന്തപുരം റൂറൽ എസ്.പി ശിൽപ ദേവയ്യയുടെ നിർദേശ പ്രകാരമാണ് സ്പെഷൽ കോമ്പിങ് നടത്തി പ്രതികളെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതികളിൽ ഹാജരാക്കി.
വർക്കല ഡിവൈ.എസ്.പി പി. നിയാസ്, സി.ഐ സനുജ്, എസ്.ഐ രാഹുൽ എന്നിവരാണ് രാത്രികാല മുഴുനീള പരിശോധന നടത്തിയത്. ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സ്പെഷൽ കോമ്പിങ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

