പടിഞ്ഞാറേകോട്ടയില്‍ മൂന്ന് കടകള്‍ക്ക് തീപിടിച്ചു
text_fieldsപടിഞ്ഞാറേകോട്ടയില്‍ കടക്ക് തീപിടിച്ചപ്പോള്‍
വഞ്ചിയൂര്‍: പടിഞ്ഞാറേകോട്ടക്കു സമീപം മൂന്ന് കടകള്‍ക്ക് തീപിടിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ജയകുമാറിന്റെ ഉടമസ്ഥതയിലുളള കട പൂര്‍ണമായി കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഡി.ടി.ഡി.സിയുടെ കൊറിയര്‍ സര്‍വിസ് നടത്തുന്ന കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള കടയും ഗോപകുമാറിന്റെ ഉടമസ്ഥതയിലുളള ബാര്‍ബര്‍ ഷോപ്പുമാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിനിടയാക്കിയതെന്ന നിഗമനത്തിലാണ് അധികൃതര്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചാക്ക ഫയര്‍ഫോഴ്സ് എത്തി തീകെടുത്തി.

