ജനറൽ ആശുപത്രിയിൽനിന്ന് സിറിഞ്ചുകൾ കവർന്നയാൾ പിടിയിൽ
text_fieldsഉണ്ണിക്കുട്ടന്
വഞ്ചിയൂർ: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്ന് ഇൻജക്ഷൻ സിറിഞ്ചുകൾ കവർന്നയാളെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റുചെയ്തു. തമ്പാനൂര്‍ രാജാജി നഗര്‍ സ്വദേശി പപ്പടം ഉണ്ണി എന്ന ഉണ്ണിക്കുട്ടനാണ് (28) അറസ്റ്റിലായത്. ജൂണ്‍ 24നാണ് മോഷണം നടന്നത്. പുലര്‍ച്ച ആശുപത്രിയിലെത്തിയ പ്രതി റൂമില്‍ സൂക്ഷിച്ചിരുന്ന സിറിഞ്ചുകള്‍ കവരുകയായിരുന്നു.
സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളില്‍നിന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉപയോഗിച്ചുവരുന്ന പേര് രേഖപ്പെടുത്തിയതും അല്ലാത്തതുമായ അഞ്ച് മെഡിക്കല്‍ റെക്കോര്‍ഡ് ബുക്കുകള്‍ കണ്ടെത്തി. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പ്രതിക്കെതിരേ കേസുകളുള്ളതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

