തൊണ്ടി വാഹനങ്ങളാല്‍ വീര്‍പ്പുമുട്ടി പേട്ട പൊലീസ് സ്റ്റേഷന്
text_fieldsപേട്ട പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് കൂട്ടിയിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങള്‍
വഞ്ചിയൂര്‍: വിവിധ കേസുകളില്‍ കസ്റ്റഡിയിലെടുത്ത തൊണ്ടി വാഹനങ്ങള്‍ കൊണ്ട് കാലുകുത്താന്‍ ഇടമില്ലാതെ പേട്ട പൊലീസ് സ്റ്റേഷന്.
പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളില്‍ ഏറെയും തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങി. വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങള്‍ ഉടമകള്‍ തിരിച്ചെടുക്കാന്‍ എത്താതായതോടെയാണ് തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങിയത്. സ്ഥല പരിമിതി കാരണം പുതുതായി കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ പഴയ വാഹനങ്ങളുടെ പുറത്ത് കയറ്റിയിടുന്നു.
വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഭാഗംഇഴജന്തുക്കളുടെ താവളമായി മാറിയിട്ടുണ്ട്. പിടിച്ചിട്ട വാഹനങ്ങള്‍ കവര്‍ച്ച ചെയ്യാതിരിക്കാന്‍ പരിസരം സി.സി ടി.വി കാമറ നിരീക്ഷണത്തിലാണ്.
എയര്‍ പോര്ട്ടിലേക്കുളള തിരക്കേറിയ റോഡിന് വശത്തായി സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷനോട് ചേര്‍ത്തിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം.

