Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശംഖുംമുഖത്ത് അശാസ്ത്രീയ നിർമാണം

text_fields
bookmark_border
ശംഖുംമുഖത്ത് അശാസ്ത്രീയ നിർമാണം
cancel
camera_alt

ശം​ഖും​മു​ഖം ബീ​ച്ചി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ലം

വലിയതുറ: ശംഖുംമുഖത്തെ തീരവത്കരണവും സൗന്ദര്യവത്കരണവും ലക്ഷ്യമിട്ട് കോടികൾ ചിലവാക്കി നടത്തുന്ന നിർമാണം ആശാസ്ത്രീയവും അയൽ ഗ്രാമങ്ങളായ കണ്ണാന്തുറ, വെട്ടുകാട് ഗ്രാമങ്ങളുടെ തീരം നശിക്കാനിടയാക്കുന്നതാണെന്ന് ഫ്രണ്ട്സ് ഓഫ് മറയിൻ ലൈഫ് (എഫ്.എം.എൽ). കാലവർഷം തുടങ്ങിയപ്പോൾ തന്നെ ശംഖുംമുഖം തീരത്തെ മണൽകൂനയും ഇരുമ്പ് തൂൺകട്ടികളും കരിങ്കല്ലുകളും കടലെടുത്തു.

ഇപ്പോഴുള്ള നിർമാണത്തിന്റെ വടക്കുഭാഗത്തെ തീരം നഷ്ടപ്പെടാൻ തുടങ്ങി. കാലവർഷം കനക്കുന്നതോടെ കണ്ണാന്തുറ, വെട്ടുകാട് തുടങ്ങിയ ഗ്രാമങ്ങളുടെ തീരങ്ങളെ ബാധിക്കും.കരിങ്കൽ - കോൺക്രീറ്റ് നിർമിതി കൊണ്ട് കടലിന്റെ ശക്തിയെ ചെറുക്കൻ ആവില്ല. അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് എഫ്.എം.എൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unscientific construction at Shangumukham Beach
Next Story