Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്ഞാത ജീവി കോഴികളെയും പൂച്ചകളെയും കൊന്നു

text_fields
bookmark_border
അജ്ഞാത ജീവി കോഴികളെയും പൂച്ചകളെയും കൊന്നു
cancel
camera_alt

കാ​വ​ടി​മൂ​ല​യി​ൽ അ​ജ്ഞാ​ത ജീ​വി കടിച്ചുകൊന്ന കോ​ഴി​ക​ളും

പൂ​ച്ച​ക​ളും

കോട്ടൂർ: അഗസ്ത്യവനം അതിർത്തിയിലെ കാവടിമൂലയിൽ അജ്ഞാത ജീവി കോഴികളെയും പൂച്ചകളെയും കൊന്നു. ഇവിടെ പരുത്തിപ്പള്ളി വനം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയാകാം ജീവികളെ കൊന്നതെന്നും കൂട് പൊളിഞ്ഞതോടെ തെരുവുനായ്ക്കളെത്തി ഇവയുടെ മാംസം ഭക്ഷിച്ചതായും അടയാളങ്ങളുണ്ടെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു.

പലപ്പോഴും വന്യജീവികളുടെ ശല്യമുള്ള സ്ഥലങ്ങളാണ് കാവടിമൂല, കിഴക്കേക്കര, മുണ്ടണി തുടങ്ങിയ ഇടങ്ങൾ. രണ്ടാഴ്ച മുമ്പ് കോട്ടൂർ ആയുർവേദ ആശുപത്രി വരെ കാട്ടാനയും പോത്തും എത്തി കൃഷി നശിപ്പിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Unknown creature killed chickens and cats
Next Story