കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി; തലസ്ഥാനത്ത് ആഹ്ലാദപ്രകടനം
text_fieldsതിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ തലസ്ഥാനത്ത് ആഹ്ലാദപ്രകടനം. ഡി.സി.സി ആഭിമുഖ്യത്തിൽ ഗാന്ധി പാർക്കിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് ആഘോഷമാക്കിയത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ചു.
നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, പി.കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. എം.എ. വാഹിദ്, കെ. മോഹൻകുമാർ, ആർ. ലക്ഷ്മി, കൈമനം പ്രഭാകരൻ, ചെറുവയ്ക്കൽ പത്മകുമാർ, ആർ.ആർ. സഞ്ജയ് കുമാർ, വിനോദ് യേശുദാസ്, പാളയം ഉദയൻ, നാദിറ സുരേഷ്, തിരുപുറം ഗോപൻ, തമലം കൃഷ്ണൻകുട്ടി, വിനോദ് കൊഞ്ചിറവിള, എം.എസ്. നസീർ, പി. പത്മകുമാർ, കരിങ്കുളം ജയകുമാർ, കെ.എസ്. ഗോപകുമാർ, സുഭാഷ് കുടപ്പനക്കുന്ന്, പൂജപ്പുര സതികുമാർ, പി. ജയചന്ദ്രൻ, പനത്തുറ പുരുഷോത്തമൻ, എം.എ. പത്മകുമാർ എന്നിവർ പങ്കെടുത്തു.
എസ്.എഫ്.ഐ പ്രവർത്തകർ ആഹ്ലാദപ്രകടനമായി മാനവീയം വീഥിയിൽ ഒത്തുചേർന്നു. നൂറുകണക്കിന് വിദ്യാർഥികളാണ് അണിനിരന്നത്. സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ പ്രവർത്തകർ മധുരം വിതരണം ചെയ്‌തു. പാളയം രക്‌തസാക്ഷി മണ്ഡപം മുതൽ ലോക്‌ഭവൻ വരെ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, കേന്ദ്രകമ്മിറ്റിയംഗം വിപിൻരാജ്, ജില്ല പ്രസിഡന്റ് വിജയ് വിമൽ, സെക്രട്ടറി എം.എ. നന്ദൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

