ഉദിയൻകുളം നാശത്തിന്റെ വക്കിൽ രണ്ടേക്കറിലധികം വിസ്തൃതിയുണ്ട് കുളത്തിന്
text_fieldsഉദിയൻകുളം
പാറശ്ശാല: ഒരു ഗ്രാമം അറിയപ്പെടുന്നത് തന്നെ കുളത്തിന്റെ പേരിലാണ്. ഈ നാട്ടിലെ നിരവധി ജന നായകന്മാരുടെ പേരിനുമുമ്പിലെ സ്ഥലപ്പേരും ഈ കുളത്തെ ആസ്പദമാക്കിയാണ്. പക്ഷേ, ഉദിയന്കുളത്തെ ‘കുളം’വിസ്മൃതിയിലായിട്ട് വര്‍ഷങ്ങളെറെയായി. നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ കുളത്തിന്. രണ്ടേക്കറിലധികം വിസ്തൃതിയുള്ള ഈ കുളം ചെങ്കല്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസംഭരണികളില്‍ ഒന്നാണ്.
രാജഭരണകാലത്ത്, രാജപാത കടന്നുപോകുന്ന പ്രദേശത്തായിരുന്നു ഈ കുളം. ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങള്‍ക്കും ജനവാസ മേഖലയിലെ കുടിവെള്ള ക്ഷാമത്തിനും ഉറവ വറ്റാത്ത ഈ കുളം പരിഹാരമായിരുന്നു. കുളം നശിച്ചതോടെ കൃഷിയും നശിച്ചു. വേനല്‍ കടുത്തതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഒരു പഞ്ചായത്തിലെതന്നെ രണ്ട് വാര്‍ഡുകളിലായാണ് കുളത്തിന്റെ സ്ഥാനം. ബണ്ടുകള്‍ കാടുകയറിയ നിലയിലാണ്. കുളത്തിനെ വലം വച്ചുപോകുന്ന ബണ്ട് റോഡിന്റെ ഒരു ഭാഗത്ത് കൈവരികള്‍ ഇല്ലാത്തത് രാത്രികാലത്ത് ബൈക്ക് യാത്രികരെ അപകടത്തിലാക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് രാത്രിയില്‍ ഇതുവഴി വന്ന സമീപവാസിയായ സൈക്കിള്‍ യാത്രികന് കുളത്തില്‍ വീണ് മരിച്ചിരുന്നു. വേണ്ടത്ര തെരുവുവിളക്കുകളുടെ അഭാവവും കുളത്തിന്റെ ശോചനീയാവസ്ഥയും മൂലം ഇവിടെ മാലിന്യ നിക്ഷേപങ്ങളും നടന്നുവരുന്നു. കുളക്കരയില്‍ അറവു മാലിന്യങ്ങളടക്കം നിക്ഷേപിക്കുന്നുണ്ട്. അതിനാൽ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
മാറിമാറി വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയക്കാരുടെയും സ്ഥാനാർഥികളുടെയും പ്രചാരണം തന്നെ ഈ കുളത്തിന്റെ നവീകരണത്തെക്കുറിച്ചാണ്. എന്നാല്‍, നാളിതുവരെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുഈ കുളത്തില്‍നിന്ന് തോടുമാര്ഗം ചെങ്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത് നിലച്ചതോടെ സമീപ നിലങ്ങളെല്ലാം കരയായി മാറി. അടിയന്തരമായി കുളം നവീകരിച്ച് നാട്ടുകാര്‍ക്കും കൃഷിക്കാര്‍ക്കും അനുയോജ്യമാക്കണമെന്ന് സമീപവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

