Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയു.ഡി.എഫ്​ ഭൂരിപക്ഷം...

യു.ഡി.എഫ്​ ഭൂരിപക്ഷം നാല്​ മണ്ഡലങ്ങളിൽ; എല്ലായിടത്തും എൽ.ഡി.എഫ്​ മൂന്നാമത്​

text_fields
bookmark_border
Victory celebration
cancel
camera_alt

തി​രു​വ​ന​ന്ത​പു​ര​ത്ത്​ യു.​ഡി.​എ​ഫ്​ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ർ        ( ഫോട്ടോ -മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ )

തി​രു​വ​ന​ന്ത​പു​രം: അ​വ​സാ​ന​ഘ​ട്ടം വ​രെ​യും ബി.​ജെ.​പി വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ർ​ത്തി​യ തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ അ​വ​ർ​ക്ക്​ ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യ​ത്​ മൂ​ന്ന്​ ​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ. ക​ഴ​ക്കൂ​ട്ടം, വ​ട്ടി​യൂ​ർ​ക്കാ​വ്, നേ​മം മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ ബി.​ജെ.​പി ലീ​ഡ്​ ​നേ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം, പാ​റ​ശ്ശാ​ല, കോ​വ​ളം, നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ങ്ങ​ൾ യു.​ഡി.​എ​ഫും നേ​ടി. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ എ​ൽ.​ഡി.​എ​ഫി​ന്​​ ക​ന​ത്ത തി​രി​ച്ച​ടി​യും.

ക​ഴ​ക്കൂ​ട്ടം, തി​രു​വ​ന​ന്ത​പു​രം, വ​ട്ടി​യൂ​ർ​ക്കാ​വ്, നേ​മം, പാ​റ​ശ്ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ങ്ങ​ളെ എ​ൽ.​ഡി.​എ​ഫും കോ​വ​ളം യു.​ഡി.​എ​ഫു​മാ​ണ്​ നി​ല​വി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ​വ​ലി​യ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല​ട​ക്ക​മു​ള്ള വ​ലി​യ ​തി​രി​ച്ച​ടി ​ എ​ൽ.​ഡി.​എ​ഫ് ​നേ​തൃ​ത്വം ആ​ശ​ങ്ക​യോ​ടെ​യാ​ണ്​ കാ​ണു​ന്ന​ത്. 2019ലെ ​ലോ​ക്സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ൽ നേ​മം ഒ​ഴി​കെ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു.​ഡി.​എ​ഫ്​ ​ലീ​ഡ്​ നേ​ടി​യി​രു​ന്നു. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വ​ളം ഒ​ഴി​കെ എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ.​ഡി.​എ​ഫ്​ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു. അ​താ​ണ്​ ഇ​പ്പോ​ൾ ന​ഷ്​​ട​മാ​യ​ത്.

ക​ഴ​ക്കൂ​ട്ടം, വ​ട്ടി​യൂ​ർ​ക്കാ​വ്, നേ​മം മ​ണ്ഡ​ല​ങ്ങ​ളി​ലെ മു​ന്നേ​റ്റ​മാ​ണ്​ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി രാ​ജീ​വ്​ ച​ന്ദ്ര​​ശേ​ഖ​റി​ന്‍റെ വ്യ​ക്ത​മാ​യ ലീ​ഡി​ന്​ വ​ഴി​യൊ​രു​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കോ​വ​ളം, പാ​റ​ശ്ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​ർ മു​ന്നി​​ലേ​ക്കെ​ത്തി.


തീ​ര​ദേ​ശ​മേ​ഖ​ല​യി​ല​ട​ക്കം ല​ഭി​ച്ച വോ​ട്ടു​ക​ൾ ത​രൂ​രി​​ന്​ ഗു​ണ​ക​ര​മാ​യി. ത​രൂ​രി​ന്​ ഏ​ഴ്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 37.19 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ്​ ല​ഭി​ച്ച​ത്. രാ​ജീ​വ്​ ച​​​ന്ദ്ര​ശേ​ഖ​റി​ന്​ ​ 35.52 ശ​ത​മാ​ന​വും പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന്​ 25.72 ശ​ത​മാ​ന​വും വോ​ട്ട്​ കി​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - UDF majority four constituencies
Next Story