കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
text_fieldsപിടിച്ചെടുത്ത കഞ്ചാവും ഇലക്ട്രോണിക് ത്രാസും
അമ്പലത്തറ: വില്പനക്കായി ലോഡ്ജ് മുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നരക്കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. പാപ്പനംകോട് പൂഴികുന്ന് സ്വദേശി ആന്‍സണ്‍ (23), തിരുമല വേട്ടമുക്ക് സ്വദേശി കൃഷ്ണകാന്ത് (24) എന്നിവരാണ് പൂന്തുറ പൊലീസ് പിടിയിലായത്.
തിരുവല്ലം പൊലീസ് എല്‍.പി.എസ് സ്കൂള്‍ ജങ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടെ കാറിലെത്തിയ ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി. തുടർന്ന് ഇവരുടെ കൈകളില്‍നിന്ന് കഞ്ചാവ് നിറച്ച സിഗരറ്റ് പൊലീസ് കെണ്ടത്തി. തിരുവല്ലം സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനിടെ ഷര്‍ട്ടിെൻറ പോക്കറ്റില്‍നിന്ന് തിരുവല്ലം ഇടയാര്‍ ഭാഗത്തെ ഒരു സ്വകാര്യലോഡ്ജിലെ റൂമിെൻറ താക്കോല്‍ കണ്ടു.
കൂടുതല്‍ സംശയം തോന്നിയ തിരുവല്ലം പൊലീസ് ലോഡ്ജിെൻറ അധികാരപരിധി വരുന്ന പൂന്തുറ പൊലീസിന് വിവരം കൈമാറി. ഉടന്‍തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി മുറി തുറന്ന് പരിശോധിച്ചപ്പോള്‍ വില്പനക്കായി െവച്ചിരുന്ന മൂന്നുകിലോ കഞ്ചാവും ഇലക്ട്രോണിക് ത്രാസും കണ്ടെത്തുകയായിരുന്നു. ഇതോടെ ഇവരെ പൂന്തുറ പൊലീസിന് കൈമാറി. പൂന്തുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്പ്പെട്ടുള്ളതായാണ് സൂചന.

