യുവാവിനെ കമ്പിപ്പാര കൊണ്ട് ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsപ്രതികൾ
തിരുവനന്തപുരം: യുവാവിനെ കമ്പിപ്പാര കൊണ്ട് ആക്രമിച്ച കേസിൽ രണ്ടുപേരെ െപാലീസ് പിടികൂടി. അതിയന്നൂർ കണ്ണറവിള നെല്ലിമൂട് പ്ലാവറത്തല പുത്തൻ വീട്ടിൽ ചിക്കു (28), അയിരൂപ്പാറ ചന്തവിള കാട്ടായിക്കോണം വിപഞ്ചികയിൽ അനന്തു വിജയ് (28) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.
ജനുവരി ഒന്നിന് പുലർച്ചെ മൂന്ന് മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം. അമ്പലത്തിൻകര പഞ്ചായത്ത് കിണറിന് സമീപം പ്രതികൾ അമ്പലത്തിൻകര സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയും കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു. ന്യൂ ഇയർ ആഘോഷത്തിനിടയിൽ നടന്ന തർക്കമാണ് ആക്രമണത്തിന് കാരണം. ഈ കേസിലെ പ്രതിയായ ചിക്കുവിന് തുമ്പ െപാലീസ് സ്റ്റേഷനിലും അനന്തുവിന് കഴക്കൂട്ടം സ്റ്റേഷനിലും മുമ്പ് കേസുകളുണ്ട്.
കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐമാരായ മിഥുൻ, ശരത്ത്, സി.പി.ഒമാരായ പ്രഭിൻ, വിജേഷ് എന്നിവരടങ്ങിയ െപാലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

