തിരുവനന്തപുരം കോർപറേഷനിൽ കള്ളവോട്ടിന് ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കള്ളവോട്ടിന് ശ്രമിച്ച രണ്ടുപോരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട തൂങ്ങാംപ്പാറ കിള്ളി മുഹമ്മദ് ജാസി മൻസിലിൽ നാസർ (53), വെട്ടുകാട് സ്വദേശി ഷാജി എന്നിവരാണ് പിടിയിലായത്. പാളയം വാർഡിലെ വോട്ടിങ് കേന്ദ്രമായ സംസ്കൃത കോളജിലെ ബൂത്ത് നമ്പർ അഞ്ചിലാണ് കോൺഗ്രസ് (എസ്) പ്രവർത്തകനായ നാസർ കള്ളവോട്ടിന് ശ്രമിച്ചത്.
പാളയം ബർമാസ് 2724ൽ മുഹമ്മദ് മുസ്തഫ ( 68) എന്നയാളിെൻറ വോട്ടാണ് ഇയാൾ ചെയ്യാൻ ശ്രമിച്ചത്.പ്രിസൈഡിങ് ഓഫിസറുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വെട്ടുകാട് സെൻറ് മേരീസ് എച്ച്.എസ്.എസിലെ ബൂത്ത് നമ്പർ രണ്ടിലാണ് സി.പി.ഐ പ്രവർത്തകനായ ഷാജി കള്ളവോട്ടിന് ശ്രമിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

