Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോക്സോ കേസ്​...

പോക്സോ കേസ്​ പ്രതിയുൾപ്പെടെ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

തി​രു​വ​ന​ന്ത​പു​രം: പോ​ക്​​സോ കേ​സ്​ പ്ര​തി​യു​ൾ​പ്പെ​ടെ ര​ണ്ട്​ യു​വാ​ക്ക​ളെ മ​യ​ക്കു​മ​രു​ന്നു​മാ​യി എ​ക്​​സൈ​സ്​ പി​ടി​കൂ​ടി. പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന​തും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യു​മാ​യ ക​രി​മ​ഠം കോ​ള​നി നി​വാ​സി സ​നൂ​ജ്​ (24), സു​ഹൃ​ത്ത് രാ​ഹു​ൽ ജോ​സ് മോ​ഹ​ൻ (23) എ​ന്നി​വ​രെ​യാ​ണ്​ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കി​ടെ ക​രി​മ​ഠം കോ​ള​നി​യി​ൽ​വെ​ച്ച് തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ്​ ആ​ന്റി ന​ർ​കോ​ട്ടി​ക് സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​എ​ൽ. ഷി​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന്​ 2.831 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. കോ​ള​നി​യി​ൽ ചി​ല ചെ​റു​പ്പ​ക്കാ​ർ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് ക്രി​മി​ന​ൽ പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​എ​ൽ. ഷി​ബു​വി​ന്റെ കീ​ഴി​ലു​ള്ള ഷാ​ഡോ ടീം ​കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഈ ​കോ​ള​നി​യി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് മൂ​ന്നു​മാ​സം മു​മ്പു​വ​രെ ജ​യി​ലി​ലാ​യി​രു​ന്ന സ​നൂ​ജ് ജാ​മ്യ​ത്തി​ലാ​യി​രു​ന്നു. ക​രി​മ​ഠം കോ​ള​നി​യി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​താ​യി ബി.​എ​ൽ. ഷി​ബു അ​റി​യി​ച്ചു. സം​ഘ​ത്തി​ൽ പ്രി​വ​ന്റീ​വ്‌ ഓ​ഫി​സ​ർ അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​പി​ൻ, സു​രേ​ഷ് ബാ​ബു, ആ​രോ​മ​ൽ രാ​ജ്, അ​ക്ഷ​യ് സു​രേ​ഷ്, പ്ര​ബോ​ധ്, ര​തീ​ഷ് മോ​ഹ​ൻ, ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugspocso actseizedarrest
News Summary - Two people arrested with drugs including POCSO case accused
Next Story