Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാടൻ തോക്ക് നിർമാണ...

നാടൻ തോക്ക് നിർമാണ ഉപകരണങ്ങളുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
നാടൻ തോക്ക് നിർമാണ ഉപകരണങ്ങളുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

അ​സീം, സു​രേ​ന്ദ്ര​ൻ

Listen to this Article

തിരുവനന്തപുരം: നാടൻ തോക്ക് നിർമാണത്തിനുള്ള ഉപകരണങ്ങളും അനുബന്ധ സാധനങ്ങളുമായി രണ്ടുപേർ പിടിയിൽ. നാടൻ തോക്കിന്‍റെ ഭാഗങ്ങളും ഗൺ പൗഡറും എയർ ഗൺ, പിസ്റ്റൾ റൗണ്ട്, 3.3 റൈഫിൾ റൗണ്ട് എന്നിവയും ഇവരിൽനിന്ന് പിടിച്ചെടുത്തു.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചീരാണിക്കര അരശുംമൂട് ബാലൻവിള താമസിക്കുന്ന അസീമിന്‍റെ (42) വീട്ടിൽനിന്നാണ് ഇവ വട്ടപ്പാറ പൊലീസ് പിടിച്ചെടുത്തത്. ആര്യനാട് പറണ്ടോട് സ്വദേശി സുരേന്ദ്രനുവേണ്ടിയാണ് അസീം തോക്ക് നിർമിച്ചത്.

തോക്കിന്‍റെ ബാരൽ ഗ്രൂവ്സ് നിർമിക്കുന്നതിന് വിതുരയിലെ ലെയ്ക്കിൽ എത്തുന്നതിനിടെയാണ് സുരേന്ദ്രൻ പിടിയിലായത്. തുടർന്ന് വട്ടപ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസീമിന്‍റെ വീട്ടിൽനിന്ന് തോക്കുകളും മറ്റുപകരണങ്ങളും കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GUN
News Summary - Two arrested with gun making equipment
Next Story