ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
മെഡിക്കൽ കോളജ്: വീടിന് സമീപം റോഡ് വശത്തായിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. കരകുളം കുന്നംപാറ മുക്കംപാലമൂട് അർച്ചന ഭവനിൽ അഖിൽ (21), വെമ്പായം വേറ്റിനാട് മേലേപുത്തൻ വീട്ടിൽ ജോബിൻ (18) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 12ന് രാത്രി ഗൗരീശപട്ടം ശ്രീനന്ദനം വീട്ടിൽ അരുൺരാജിന്റെ ബൈക്കാണ് മോഷ്ടിച്ചത്. വീടിനു മുൻവശം മതിലിനോട് ചേർന്ന് മെയിൻ റോഡിന്റെ വശത്തായാണ് ബൈക്ക് പാർക്ക് ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

