Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടിപ്പർ ഡ്രൈവറെ...

ടിപ്പർ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ടിപ്പർ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട​യി​ൽ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. അ​രു​വി​ക്ക​ര ക​ള​ത്തു​കാ​ൽ വാ​ർ​ഡി​ൽ കാ​ച്ചാ​ണി ക​ല​ക്കോ​ട്ടു​കോ​ണം ശ്രീ​പ​ത്മ​നാ​ഭ വീ​ട്ടി​ൽ വി​നീ​ത് (40), കാ​ട്ടാ​ക്ക​ട ക​ള്ളി​ക്കാ​ട് ദേ​വ​ൻ​കോ​ട് ദീ​പു ഭ​വ​നി​ൽ ദീ​പു (29) എ​ന്നി​വ​രെ​യാ​ണ് പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ജൂ​ലൈ ഒ​ന്നി​ന്​ രാ​ത്രി 12ന്​ ​ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ​മാ​ർ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​മ്പ​ലം​മു​ക്ക് പൈ​പ്പ് ലെ​യി​ൻ റോ​ഡി​ലു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. അ​വി​ടെ താ​മ​സ​ക്കാ​ര​നാ​യ ഡ്രൈ​വ​ർ സു​ൽ​ഫി​ക്ക​റി​നെ ടി​പ്പ​ർ ലോ​റി ഉ​ട​മ വി​നീ​തും മ​റ്റൊ​രു ഡ്രൈ​വ​ർ ദീ​പു​വും ചേ​ർ​ന്ന് വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലെ വ​ഴ​ക്കി​നെ​തു​ട​ർ​ന്ന് ചി​ല​ർ പി​ണ​ങ്ങി​പ്പോ​യ​ത് സു​ൽ​ഫി​ക്ക​ർ കാ​ര​ണ​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ചു​വ​ര​വെ ക​േ​ൻ​റാ​ൺ​മെൻറ്​ അ​സി. ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പേ​രൂ​ർ​ക്ക​ട എ​സ്.​എ​ച്ച്.​ഒ അ​നൂ​പ് കൃ​ഷ്ണ​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ജ​യേ​ഷ്, മോ​നി​ഷ്, ജ​യ​കു​മാ​ർ, അ​നി​ക്കു​ട്ട​ൻ നാ​യ​ർ, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - Two arrested in attempted murder of tipper driver
Next Story