പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsകിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിലും ഇതിന് സൗകര്യം ഒരുക്കിക്കൊടുകയും ചെയ്ത കേസിലും രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് വക്കം ഭരതൻ വിളാകം ലക്ഷംവീട്ടിൽ സുമേഷ് (20), ചിറയിൻകീഴ് കോടക്കുഴി വീട്ടിൽ അജിത്ത് (20) എന്നിവരെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയ സുമേഷിന് അജിത്താണ് താമസിക്കാൻ സൗകര്യം ഒരുക്കിക്കൊടുത്തതെന്ന് പൊലീസ് പറഞ്ഞു.
റൂറൽ എസ്.പി പി.കെ. മധുവിെൻറ നിർദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി സി.എസ്. ഹരിയുടെ നേതൃത്വത്തിൽ നഗരൂർ എസ്.എച്ച്.ഒ എസ്. എസ് ഷിജു, എസ്.സി.പി.ഒ കൃഷ്ണലാൽ, സി.പി.ഒ പ്രവീൺ, പ്രജീഷ്, ജയചന്ദ്രൻ, എ.എസ്.ഐ സുനിൽ, എസ്.സി.പി.ഒ സാംജിത്ത്, അജിത്ത്, സി.പി.ഒ മഹേഷ്, അനുപമ, ബിനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

