Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണിയാപുരത്ത്...

കണിയാപുരത്ത് പട്ടാപ്പകൽ പെ​ട്രോ​ൾ പ​മ്പ് മാനേജരിൽനിന്ന് രണ്ടരലക്ഷം രൂപ കവർന്നു

text_fields
bookmark_border
money stolen
cancel
camera_alt

ക​ണി​യാ​പു​ര​ത്ത് പ​ട്ടാ​പ്പ​ക​ൽ പ​മ്പ് മാ​നേ​ജ​രി​ൽ​നി​ന്ന്​ പ​ണം

മോ​ഷ്ടി​ച്ചെ​ന്ന്​ സം​ശ​യി​ക്കു​ന്ന മോ​ഷ്ടാ​ക്ക​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യം

മം​ഗ​ല​പു​രം: ക​ണി​യാ​പു​ര​ത്ത് പ​ട്ടാ​പ്പ​ക​ൽ പെ​ട്രോ​ൾ പ​മ്പ് മാ​നേ​ജ​രി​ൽ​നി​ന്ന് ര​ണ്ട​ര​ല​ക്ഷം രൂ​പ ക​വ​ർ​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​ക്ക്​​ ക​ണി​യാ​പു​ര​ത്തു​ള്ള എ​സ്.​ബി.​ഐ​യു​ടെ പ​ള്ളി​പ്പു​റം ശാ​ഖ​യു​ടെ മു​ന്നി​ൽ​വെ​ച്ചാ​ണ് ക​വ​ർ​ച്ച. നി​ഫി ഫ്യൂ​വ​ൽ​സ് പ​മ്പി​ലെ മാ​നേ​ജ​ർ ഷാ ​ആ​ലം ഉ​ച്ച​വ​രെ​യു​ള്ള വ​രു​മാ​ന​മാ​യ ര​ണ്ട​ര​ല​ക്ഷം രൂ​പ തൊ​ട്ട​ടു​ത്തു​ള്ള എ​സ്.​ബി.​ഐ ശാ​ഖ​യി​ല​ട​ക്കാ​ൻ പോ​ക​വെ​യാ​ണ് സ്‌​കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ടു​പേ​ർ പ​ണം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ബാ​ങ്കി​ന്​ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ജ​ന​റേ​റ്റ​റി​ന്റെ മ​റ​വി​ൽ നി​ന്ന​വ​ർ ഷാ ​അ​ടു​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും കൈ​യി​ലെ പൊ​തി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്റ്റാ​ർ​ട്ട് ചെ​യ്തു​വെ​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റോ​ടി​ച്ച് ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രും അ​മി​ത​വേ​ഗ​ത്തി​ൽ ര​ക്ഷ​പ്പെ​ട്ടു.

ഷാ ​ആ​ലം പി​റ​കെ ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. സ്‌​കൂ​ട്ട​റി​ന്റെ ന​മ്പ​ർ പ്ലേ​റ്റ് ഇ​ള​ക്കി മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ മം​ഗ​ല​പു​രം പൊ​ലീ​സി​ല​റി​യി​ച്ചു. പൊ​ലീ​സെ​ത്തി സ​മീ​പ​ത്തെ പ​മ്പി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി.​സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന്​ മോ​ഷ്ടാ​ക്ക​ൾ പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തേ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രാ​ത്രി​യോ​ടെ സ്‌​കൂ​ട്ട​ർ പോ​ത്ത​ൻ​കോ​ടി​ന് സ​മീ​പം പൂ​ല​ന്ത​റ​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു.

ന​ഗ​രൂ​ർ സ്വ​ദേ​ശി ശ്രീ​ജി​ത്തി​ന്റെ പേ​രി​ലു​ള്ള സ്‌​കൂ​ട്ട​റാ​ണ് മോ​ഷ​ണം ന​ട​ത്താ​നു​പ​യോ​ഗി​ച്ച​ത്. ഈ ​സ്‌​കൂ​ട്ട​ർ മൂ​ന്ന് ദി​വ​സം മു​മ്പ് ന​ഗ​രൂ​രി​ൽ​നി​ന്ന്​ മോ​ഷ​ണം പോ​യ വാ​ഹ​ന​മാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സ്ഥി​ര​മാ​യി പ​ണ​മ​ട​ക്കു​ന്ന സ​മ​യം ക​ണ​ക്കാ​ക്കി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി മം​ഗ​ല​പു​രം പൊ​ലീ​സും പോ​ത്ത​ൻ​കോ​ട് പൊ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumpmoney stolenkaniyapuramThiruvananthapuram News
News Summary - Two and a half lakh rupees stolen from manager of a petrol pump in Kaniyapuram
Next Story