രണ്ടര മണിക്കൂർ: 220 കി.മീ താണ്ടി പിഞ്ചുകുഞ്ഞിനെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു
text_fieldsനന്ദകുമാർ, ആദർശ്
പോത്തൻകോട്: നാലുദിവസം പ്രായമായ കുഞ്ഞിനെ രണ്ടര മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് രണ്ട് യുവാക്കൾ. പോത്തൻകോട് പണിമൂല സ്വദേശികളായ നന്ദകുമാർ, ആദർശ് എന്നിവരാണ് കുഞ്ഞിനെയും കൊണ്ട് അമൃതയിലെത്തിയത്. കണിയാപുരത്തെ സാന്ത്വനം കെയർ എന്ന ആംബുലൻസിലെ ഡ്രൈവർ നന്ദകുമാർ, സ്റ്റാഫ് നഴ്സായ ആദർശ് എന്നിവരാണ് സാഹസികമായി യാത്ര നടത്തിയത്. ശനിയാഴ്ച രാവിലെയാണ് പട്ടം എസ്.യു.ടി ആശുപത്രിയിൽനിന്ന് വിളി വന്നത്.
കൊല്ലം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന് കരളിൽ രക്തസ്രാവവും തുടർന്ന് ശ്വാസതടസ്സവും അനുഭവപ്പെട്ടു. മെഡിക്കൽ കോളജ് എസ്.എ.ടിയിൽ സർജറി ചെയ്യാൻ കഴിയില്ലെന്നറിഞ്ഞതോടെയാണ് അമൃത ആശുപത്രിയിൽ ഓപറേഷനുള്ള സംവിധാനം ഒരുക്കിയത്. ശനിയാഴ്ച രാത്രി 11.46ഓടുകൂടി പട്ടത്തുനിന്നും കുഞ്ഞിനെയും കൊണ്ട് ആംബുലൻസ് പുറപ്പെട്ടു. ആംബുലൻസിൽ ജീവനക്കാരെക്കൂടാതെ എസ്.യു.ടി ആശുപത്രിയിലെ ഡോക്ടറും കുഞ്ഞിെൻറ മാതാപിതാക്കളും ഉണ്ടായിരുന്നു. 220 കിലോമീറ്റർ യാത്ര ചെയ്ത് ഓരോ പത്തു കിലോമീറ്ററിലും പകരം ആംബുലൻസുകൾ ഒരുക്കിയായിരുന്നു ഇവരുടെ യാത്ര. റോഡിൽ ഗതാഗത തടസ്സമില്ലാതെ ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തത് എ.ഇ.ടി കേരളയും ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനും (എ.ഒ.ഡി.എ) 'ഉയിരാണ് രക്ഷകൻ'എന്ന വാട്സ്ആപ് കൂട്ടായ്മയുമാണ്.
നവജാത ശിശുക്കളുമായി ബന്ധപ്പെട്ട് സാന്ത്വനം കെയറിെൻറ പന്ത്രണ്ടാമത്തെ കേസാണിതെന്ന് നഴ്സിങ് അസിസ്റ്റൻറ് ആദർശ് പറഞ്ഞു. ആശുപത്രി അധികൃതരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

