കഠിനംകുളം: കണിയാപുരം ചാന്നാങ്കരയിൽ സ്വർണക്കടക്കുനേരെ ബോംബെറിഞ്ഞ് അഞ്ച് പവൻ കവർച്ച ചെയ്ത കേസിൽ രണ്ട് പ്രതികൾ പിടിയിലായി. കോവളം സ്വദേശി ഗിരീഷ് മോഹൻ, വാഴമുട്ടം സ്വദേശി ആനന്ദ് എന്നിവരാണ് കഠിനംകുളം പൊലീസിെൻറ പിടിയിലായത്.
പേയാട് നിന്ന് വാടകക്കെടുത്ത ഇന്നോവ കാറിലും ബൈക്കിലുമായാണ് പന്ത്രണ്ട് പേരടങ്ങുന്ന കവർച്ചസംഘം മോഷണം നടത്തിയത്. പ്രതികളോടൊപ്പം കാറും ബൈക്കും കസ്റ്റഡിയിലെടുത്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം സ്വദേശിയുടെ ആസൂത്രണത്തിലാണ് പ്രതികൾ കവർച്ച നടത്തിയതെന്നും കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും കഠിനംകുളം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എച്ച്.എൽ. സജീഷ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.