Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതലസ്​ഥാനം ആരെ...

തലസ്​ഥാനം ആരെ തുണക്കും​? ; ആകാംക്ഷ അവസാനിക്കാൻ മണിക്കൂറുകൾ

text_fields
bookmark_border
vote-counting
cancel

തിരുവനന്തപുരം: തലസ്​ഥാന ജില്ല നേടുന്നവർ കേരളം ഭരിക്കുമെന്ന ഒരുവിശ്വാസമുണ്ട്​. അതിനാൽ എല്ലാവരുടെയും പ്രതീക്ഷ തിരുവനന്തപുരം ഏത്​ മുന്നണിയെ പിന്തുണക്കുമെന്നതിലാണ്​. മറ്റ്​ ജില്ലകളുമായി താരതമ്യം ചെയ്യു​േമ്പാൾ പോളിങ്​ ശതമാനം കുറവാണെന്നതും മുന്നണികളുടെ നെഞ്ചിടിപ്പ്​ വർധിപ്പിക്കുന്നുണ്ട്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14 സീറ്റുകളിൽ ഒമ്പതെണ്ണം വിജയിച്ച എൽ.ഡി.എഫ്​ ഭരണം നേടിയിരുന്നു.

യു.ഡി.എഫ്​ നാലും ബി.ജെ.പി ഒരു സീറ്റുമാണ്​ നേടിയത്​. എന്നാൽ പിന്നീട്​ നടന്ന വട്ടിയൂർക്കാവ്​ ഉപതെരഞ്ഞെടുപ്പിൽ ആ സീറ്റ്​ കൂടി നേടി എൽ.ഡി.എഫ്​ തങ്ങളുടെ സ്വാധീനം കൂടുതൽ ശക്തമാക്കി. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ്​ ഫലം വരു​േമ്പാൾ ആ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ്​ മുന്നണികൾ. 12 സീറ്റുകളിൽ എൽ.ഡി.എഫ്​ പ്രതീക്ഷ വെക്കു​േമ്പാൾ കുറഞ്ഞത്​ എട്ട്​ സീറ്റുകളിൽ വിജയം ഉറപ്പിക്കുകയാണ്​ യു.ഡി.എഫ്​. മൂന്ന്​ മുതൽ അഞ്ച്​ സീറ്റുകളിൽ ബി.ജെ.പിയും പ്രതീക്ഷ വെക്കുന്നുണ്ട്​.

സിറ്റിങ്​ സീറ്റുകളായ വട്ടിയൂർക്കാവ്​, നെയ്യാറ്റിൻകര, പാറശ്ശാല, വാമനപുരം, കഴക്കൂട്ടം, ആറ്റിങ്ങൽ, ചിറയിൻകീഴ്​, വർക്കല, കാട്ടാക്കട, നെടുമങ്ങാട്​ മണ്ഡലങ്ങൾക്ക്​ പുറമെ അരുവിക്കര, നേമം മണ്ഡലങ്ങളിലും എൽ.ഡി.എഫ്​ വിജയസാധ്യത കൽപിക്കുന്നു. എന്നാൽ അരുവിക്കര, കോവളം, തിരുവനന്തപുരം സിറ്റിങ്​ സീറ്റുകൾക്ക്​ പുറമെ പാറശ്ശാല, നേമം, വാമനപുരം, നെടുമങ്ങാട്​, വർക്കല, ചിറയിൻകീഴ്​ മണ്ഡലങ്ങളിൽ ജയം ഉറപ്പിക്കുകയാണ്​ യു.ഡി.എഫ്​. സിറ്റിങ്​ സീറ്റായ നേമത്തിന്​ പുറമെ കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ്​, കാട്ടാക്കട മണ്ഡലങ്ങളിൽ ബി.ജെ.പിയും പ്രതീക്ഷ വെക്കുകയാണ്​. ശക്തമായ ത്രികോണ മത്സരമാണ്​ ജില്ലയിലെ പകുതിയോളം മണ്ഡലങ്ങളിൽ നടന്നതെന്ന പ്ര​ത്യേകതയുമുണ്ട്​.

നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്​, തിരുവനന്തപുരം, കാട്ടാക്കട, പാറശ്ശാല, കോവളം മണ്ഡലങ്ങളിലാണ്​ ത്രികോണ മത്സരം നടന്നത്​. നെയ്യാറ്റിൻകര, നെടുമങ്ങാട്​, വാമനപുരം, വർക്കല, അരുവിക്കര മണ്ഡലങ്ങളിൽ യു.ഡി.എഫ്​-എൽ.ഡി.എഫ്​ നേരിട്ടുള്ള മത്സരത്തിനാണ്​ വേദിയായത്​.

ഇൗ മണ്ഡലങ്ങളിലെല്ലാം ഇരുമുന്നണികളും വിജയം പ്രതീക്ഷിക്കുന്നു. സംസ്​ഥാനത്ത്​ തന്നെ ഏറെ ശ്രദ്ധ ആകർഷിച്ച മണ്ഡലങ്ങളായ ​േനമം, കഴക്കൂട്ടം എന്നിവയും ജില്ലയിലാണ്​. നേമത്ത്​ ​യു.ഡി.എഫ്​ സ്​ഥാനാർഥി കെ. മുരളീധരനും ബി.ജെ.പിയുടെ കുമ്മനം രാജശേഖരനും എൽ.ഡി.എഫി​െൻറ വി. ശിവൻകുട്ടിയും തമ്മിൽ നടന്നത്​ തീപാറും പോരാട്ടമായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മത്സരിച്ച കഴക്കൂട്ടത്തും സ്​ഥിതി വ്യത്യസ്​തമല്ല. ബി.ജെ.പിയുടെ ശോഭാസുരേന്ദ്രനും യു.ഡി.എഫി​െൻറ ഡോ. എസ്​.എസ്​. ലാലും കടകംപള്ളിക്ക്​ ശക്തമായ വെല്ലുവിളിയാണുയർത്തിയത്​. വട്ടിയൂർക്കാവിൽ സിറ്റിങ്​ എം.എൽ.എ വി.കെ. പ്രശാന്തിനെതിരെ ബി.ജെ.പിയുടെ വി.വി. രാജേഷ്​, യു.ഡി.എഫി​െൻറ വീണ എസ്​. നായർ എന്നിവർ മികച്ച പ്രകടനമാണ്​ പ്രചാരണരംഗത്ത്​ കാഴ്​ചവെച്ചത്​.

തിരുവനന്തപുരത്ത്​ യു.ഡി.എഫി​െൻറ സിറ്റിങ്​ എം.എൽ.എ വി.എസ്​. ശിവകുമാറിന്​ എൽ.ഡി.എഫി​െൻറ ആൻറണി രാജുവും ബി.ജെ.പിയുടെ ജി. കൃഷ്​ണകുമാറും ശക്തമായ വെല്ലുവിളി ഉയർത്തിയോയെന്ന ആശങ്കയുമുണ്ട്​.

കാട്ടാക്കടയിൽ സിറ്റിങ്​ എം.എൽ.എ ​െഎ.ബി. സതീഷിനെതിരെ ശക്തമായ മത്സരമാണ്​ യു.ഡി.എഫി​െൻറ മലയിൻകീഴ്​ വേണുഗോപാൽ, ബി.ജെ.പിയുടെ പി.കെ. കൃഷ്​ണദാസ്​ എന്നിവർ കാഴ്​ച​െവച്ചത്​. ശക്​തമായ അടിയൊഴുക്കുകൾ നടന്ന വാമനപുരം, പാറശ്ശാല, വർക്കല, ചിറയിൻകീഴ്​, നെടുമങ്ങാട്​ എന്നിവിടങ്ങളിലെ ഫലമാകും ജില്ല ആരെ തുണക്കുമെന്നതിൽ നിർണായകമാകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election resultassembly election 2021
News Summary - Trivandrum whom to help; few minutes left to know
Next Story