Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോകകപ്പ് ആവേശവുമായി...

ലോകകപ്പ് ആവേശവുമായി ‘ട്രയോൻഡ 2K26’

text_fields
bookmark_border
ലോകകപ്പ് ആവേശവുമായി ‘ട്രയോൻഡ 2K26’
cancel
camera_alt

ഫി​ഫ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌ കാ​യി​ക​വ​കു​പ്പ് മാ​ന​വീ​യം വീ​ഥി​യി​ൽ സം​ഘ​ടി​പ്പി​ച്ച ട്ര​യോ​ൻ​ഡ 2K26 പ​രി​പാ​ടി​യി​ൽ​നി​ന്ന്

തി​രു​വ​ന​ന്ത​പു​രം: 2026 ഫി​ഫ ലോ​ക​ക​പ്പി​ന്റെ ആ​വേ​ശം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും യു​വ​ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​ന്​ കാ​യി​ക​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ‘ട്ര​യോ​ൻ​ഡ 2K26’ മാ​ന​വീ​യം വീ​ഥി​യി​ൽ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ ലോ​ക​ക​പ്പ് ക​ളി​ക്കു​ക​യെ​ന്ന​ത് വ​ലി​യ ആ​ഗ്ര​ഹ​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​പ്പോ​ൾ മി​ക​ച്ച പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചാ​ൽ പ​ത്തു വ​ർ​ഷ​ത്തി​ന​പ്പു​റം ലോ​ക​മ​റി​യു​ന്ന കാ​യി​ക​താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന സ്‌​പോ​ർ​ട്സ് കൗ​ൺ​സി​ലി​ന് ബി.​പി.​സി.​എ​ൽ ന​ൽ​കു​ന്ന ക്രി​ക്ക​റ്റ് ബോ​ളി​ങ്​ മെ​ഷീ​ൻ മ​ന്ത്രി കൈ​മാ​റി. കാ​യി​ക യു​വ​ജ​ന​കാ​ര്യ ഡ​യ​റ​ക്ട​ർ ഡോ. ​എം.​സി. റെ​ജി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സി.​എ​സ്. പ്ര​ദീ​പ്, കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി. ​സു​നി​ൽ കു​മാ​ർ, ഫു​ട്‌​ബാ​ൾ താ​രം വി.​പി. ഷാ​ജി, സ്​​പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ ചീ​ഫ് എ​ൻ​ജി​നീ​യ​ർ പി.​കെ. അ​നി​ൽ കു​മാ​ർ, ജി.​വി. രാ​ജ സ്‌​പോ​ർ​ട്‌​സ് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​കെ. സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cuptrivandrumFIFA World CupWorld Cup Celebration
News Summary - ‘Trionda 2K26’ with World Cup excitement
Next Story