Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെക്രട്ടേറിയറ്റ്...

സെക്രട്ടേറിയറ്റ് ഗേറ്റിന് സമീപം മരം ഒടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം

text_fields
bookmark_border
സെക്രട്ടേറിയറ്റ് ഗേറ്റിന് സമീപം മരം ഒടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം
cancel
camera_alt

സെ​ക്ര​ട്ടേ​റി​യ​റ്റ് ക​ന്റോ​ൺ​മെ​ന്റ് ഗേ​റ്റി​ന് മു​ന്നി​ൽ ഒ​ടി​ഞ്ഞു​വീ​ണ മ​രം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കന്‍റോൺമെന്‍റ് ഗേറ്റിന് സമീപം നിന്ന വലിയ മരം ഒടിഞ്ഞുവീണു. ശബ്ദംകേട്ട് സമീപത്തുണ്ടായിരുന്ന ജീവനക്കാരും സന്ദർശകരും ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങളും ജീവനക്കാരും കടന്നുപോകുന്ന വഴിയിലാണ് മരം ഒടിഞ്ഞുവീണത്. അടുപ്പിച്ച് അവധി ദിവസങ്ങളായതിനാൽ ജീവനക്കാർ കുറവായിരുന്നു.

വിവിധ ആവശ്യങ്ങളുമായി എത്തുന്നരുടെ എണ്ണവും പരിസരത്ത് കുറവായിരുന്നു. കന്‍റോൺമെന്‍റ് ഗേറ്റിന് മുന്നിലെ റോഡിലേക്കാണ് മരം വീണത്. വിവരം അറിയിച്ചതിനെ തുടർന്നെത്തിയ ഫയർഫോഴ്സ് മരം മുറിച്ചുമാറ്റി. അപകടാവസ്ഥയിൽ സെക്രട്ടേറിയറ്റ് പരിസരത്ത് മരങ്ങള്‍ നിൽക്കുന്നത് പല പ്രാവശ്യം ശ്രദ്ധയിൽപെടുത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:secretariattrivandrumtree falls
News Summary - Tree falls near Secretariat gate; major disaster averted
Next Story