യാത്രക്കിടെ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ കാബിന്‍ വേര്‍പെട്ടു
text_fieldsഎസ്‌കവേറ്ററുമായി എത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്ക്യാബിന്റെ ഭാഗം വേര്‍പെട്ട നിലയില്‍
നേമം: യാത്രക്കിടെ ടിപ്പര്‍ലോറിയുടെ ഡ്രൈവര്‍ കാബിന്റെ ഭാഗം വേര്‍പെട്ടത് ആശങ്ക പരത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് 2 മണിയോടുകൂടി വെള്ളായണിക്കും നേമത്തിനും ഇടക്കുള്ള ദേശീയപാതയിലാണ് സംഭവം.
നെയ്യാറ്റിന്‍കര ഭാഗത്തുനിന്ന് എസ്‌കവേറ്ററുമായി വരികയായിരുന്ന എസ്.എം.എല്‍ ടിപ്പര്‍ലോറിയുടെ മുന്‍ഭാഗമാണ് വേര്‍പെട്ടത്. ലോറിയില്‍ കയറ്റിക്കൊണ്ടുവന്ന എസ്‌കവേറ്ററിന്റെ മുന്‍ഭാഗം തട്ടിയപ്പോള്‍ ക്യാബിന്‍ഭാഗം വേര്‍പെട്ടതാണ് എന്നു കരുതുന്നു. ഇതുമൂലം ഏറെനേരം തിരുവനന്തപുരത്തേക്കുള്ള റോഡില്‍ ഗതാഗതതടസ്സം ഉണ്ടായി.
കുറേനേരം ലോറി റോഡില്‍ത്തന്നെ കിടക്കുകയായിരുന്നു. വിദഗ്ധര്‍ എത്തിയശേഷമാണ് കാബിന്‍ഭാഗം ഉയര്‍ത്തി പൂര്‍വസ്ഥയിലാക്കിയശേഷം യാത്ര തുടര്‍ന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

