Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലി​ഫ്റ്റ് ചോ​ദി​ച്ച്...

ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ ട്രാ​ൻ​സ് യു​വ​തി ബൈ​ക്ക് യാ​ത്രി​ക​െൻറ ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ചു

text_fields
bookmark_border
ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ ട്രാ​ൻ​സ് യു​വ​തി ബൈ​ക്ക് യാ​ത്രി​ക​െൻറ ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ചു
cancel
camera_alt

ട്രാ​ൻ​ജെ​ൻ​ഡ​റി​ൽ​നി​ന്ന് മ​ർ​ദ​ന​മേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ആ​റ്റി​ങ്ങ​ൽ ആ​ലം​കോ​ട് സ്വ​ദേ​ശി സ​ലിം

തി​രു​വ​ന​ന്ത​പു​രം: ലി​ഫ്റ്റ് ചോ​ദി​ച്ച് ബൈ​ക്കി​ൽ ക​യ​റി​യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി ബൈ​ക്ക് യാ​ത്രി​ക​െൻറ ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ചു. ആ​റ്റി​ങ്ങ​ൽ ആ​ലം​കോ​ട് സ്വ​ദേ​ശി സ​ലി​മി​നാ​ണ്​ (47) ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്​​ച രാ​ത്രി എ​േ​ട്ടാ​ടെ പ​ട്ടം പ്ലാ​മൂ​ടാ​ണ് സം​ഭ​വം. പി.​എം.​ജി​യി​ൽ നി​ൽ​ക്ക​വേ ലി​ഫ്റ്റ് ചോ​ദി​ച്ച് സ​ലിം ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ക​യ​റി​യ ട്രാ​ൻ​സ് യു​വ​തി​യോ​ട്​ പ്ലാ​മൂ​ട് എ​ത്തി​യ​പ്പോ​ൾ വാ​ഹ​നം നി​ർ​ത്തി ഇ​റ​ങ്ങാ​നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​യാ​റാ​യി​ല്ല.

ത​നി​ക്ക് 500 രൂ​പ വേ​ണ​മെ​ന്ന് യു​വ​തി സ​ലി​മി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ത​െൻറ കൈ​യി​ൽ പ​ണ​മി​ല്ലെ​ന്നും വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ങ്ങ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ യു​വ​തി സ​ലി​മി​െൻറ ക​ഴു​ത്തി​ൽ മു​റു​കെ പി​ടി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്, അ​സ​ഭ്യം വി​ളി​യോ​ടെ കാ​ലി​ൽ നി​ന്നും ചെ​രു​പ്പ് ഊ​രി​യെ​ടു​ത്ത് സ​ലി​മി​െൻറ ത​ല​യി​ൽ പ​ല​വ​ട്ടം അ​ടി​ച്ചു. ചെ​രി​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ണി ത​ല​യി​ൽ ത​റ​ച്ച​തോ​ടെ ത​ല​പൊ​ട്ടി ചോ​ര​യൊ​ഴു​കി. എ​ന്നി​ട്ടും ആ​ക്ര​മ​ണം തു​ട​ർ​ന്ന​തോ​ടെ സം​ഭ​വം ക​ണ്ടു​നി​ന്ന​വ​ർ ഓ​ടി​യെ​ത്തി യു​വ​തി​യെ പി​ടി​ച്ച്​ പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ സ​ലി​മി​നെ ഉ​ട​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​ട്ട​യം സ്വ​ദേ​ശി​യാ​ണ് ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ യു​വ​തി​യെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transgenderattack
News Summary - transgender attacked biker who gave lift
Next Story