Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്ഥലംമാറ്റം:...

സ്ഥലംമാറ്റം: മുഖ്യമന്ത്രിയുടെ വകുപ്പിൽ പ്രതിഷേധവുമായി ഭരണപക്ഷ യൂനിയൻ

text_fields
bookmark_border
സ്ഥലംമാറ്റം: മുഖ്യമന്ത്രിയുടെ വകുപ്പിൽ പ്രതിഷേധവുമായി ഭരണപക്ഷ യൂനിയൻ
cancel
camera_alt

അ​ച്ച​ടി വ​കു​പ്പ് ഡ‍‍യ​റ​ക്ട​റുെ​ട സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ.​ജി.​ഒ യൂ​നി​യ‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഗ​വ. സെ​ൻ​ട്ര​ൽ പ്ര​സി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ വ​കു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ജീ​വ​ന​ക്കാ​രെ സ്ഥ​ലം​മാ​റ്റു​ന്ന ന​ട​പ​ടി​ക്കെ​തി​രെ ഭ​ര​ണ​പ​ക്ഷ യൂ​നി​യ​ൻ രം​ഗ​ത്ത്. അ​ച്ച​ടി വ​കു​പ്പി​ൽ മി​നി​സ്​​റ്റീ​രി​യ​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ സ്ഥ​ലം​മാ​റ്റി​യ ഡ​യ​റ​ക്ട​ർ​ക്കെ​തി​രെ​യാ​ണ് വ്യാ​ഴാ​ഴ്ച എ​ൻ.​ജി.​ഒ യൂ​നി​യ​ൻ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം മൂ​ന്ന് ഉ​ത്ത​ര​വു​ക​ളി​ലാ​യി എ​ൻ.​ജി.​ഒ യൂ​നി​യ​ൻ, എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ, എ​ൻ.​ജി.​ഒ സെൻറ​ർ എ​ന്നീ സ​ർ​വി​സ് സം​ഘ​ട​ന​ക​ളി​ലെ സം​സ്ഥാ​ന, ജി​ല്ല ഭാ​ര​വാ​ഹി​ക​ളെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്ന് ല​ഭി​ച്ച നി​ർ​ദേ​ശ​പ്ര​കാ​രം ജ​യിം​സ് രാ​ജ് സ്ഥ​ലം​മാ​റ്റി​യ​ത്. ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ അ​ച്ച​ടി വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി​ക​ൾ സ​മ​ർ​പ്പി​െ​ച്ച​ങ്കി​ലും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം എ​ൻ.​ജി.​ഒ യൂ​നി​യ​ൻ യൂ​നി​റ്റ് ക​ൺ​വീ​ന​റെ​ക്കൂ​ടി ഡ​യ​റ​ക്ട​ർ സ്ഥ​ലം​മാ​റ്റി​യ​തോ​ടെ​യാ​ണ് ഭ​ര​ണ​ക​ക്ഷി സം​ഘ​ട​ന ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​കു​പ്പി​നെ​തി​രെ തി​രി​ഞ്ഞ​ത്. ജ​യിം​സ് രാ​ജ് ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ​ത്​ മു​ത​ലു​ള്ള നി​യ​മ​വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും എ​ൻ.​ജി.​ഒ യൂ​നി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TransferTrade Union protestsCM's department
Next Story