Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​TR atl sam10

​TR atl sam10

text_fields
bookmark_border
ആറ്റിങ്ങൽ നഗരസഭ ചെയർമാനുൾപ്പെടെ സ്വയം നിരീക്ഷണത്തിൽ പോകും അറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ചെയർമാനും, വൈസ് ചെയർപേഴ്സണും, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനും, സെക്രട്ടറിയും ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തിൽ പോകും. കഴിഞ്ഞദിവസം അഞ്ച്തെങ്ങ് സ്വദേശിനിയെ നഗരസഭ ശ്മശാനത്തിൽ സംസ്കാരത്തിന് കൊണ്ടുവന്നവരിൽ അഞ്ച്തെങ്ങ് പഞ്ചായത്ത് പ്രസിഡൻറ്​ ഉൾ​െപ്പടെയുള്ളവർ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ ഇവർ നഗരസഭ മന്ദിരവും സന്ദർശിച്ചിരുന്നു. നാട്ടുകാർ തടഞ്ഞ്​ സംസ്കാര ചടങ്ങിന് മുൻ ​ൈകയെടുത്തതിന് ചെയർമാൻ എം. പ്രദീപിനെ അഞ്ചുതെങ്ങ് പഞ്ചായത്തി​ൻെറ നന്ദി അറിയിക്കാൻ വേണ്ടിയാണ് അവർ വന്നത്. പഞ്ചായത്ത് പ്രസിഡൻറി​ൻെറ പരിശോധന ഫലം ഇന്ന് പോസിറ്റീവായതിനെ തുടർന്നാണ് ഇവരുമായി പ്രൈമറി കോൺടാക്ട് ലിസ്​റ്റിൽ ഉൾപ്പെട്ടവരായ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ജീവനക്കാരും ഏഴ്​ ദിവസത്തെ സ്വയം നിരീക്ഷത്തിൽ പ്രവേശിക്കുന്നതെന്ന് ചെയർമാൻ എം. പ്രദീപ് അറിയിച്ചു. ഈ മാസം പത്തിന്​ 12ന്​ നടത്താനിരുന്ന കൗൺസിൽ യോഗം മാറ്റി​െവച്ചതായും ചെയർമാ​ൻെറ ഓഫിസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story