മനുഷ്യ വിസര്ജ്യം റോഡിലൊഴുക്കി
text_fields
പാങ്ങോട് പാണ്ഡ്യന്പാറ കോണ്ടാട് റോഡില് മനുഷ്യ വിസര്ജ്യം ഒഴുക്കിയ നിലയില്
പാങ്ങോട്: മനുഷ്യ വിസര്ജ്യം റോഡിലൊഴുക്കിയതായി പരാതി. പാങ്ങോട് പഞ്ചായത്ത് അടുപ്പുപാറ വാര്ഡില് പാണ്ഡ്യന്പാറ കോണ്ടാട് റോഡിലാണ് ടാങ്കറില് കൊണ്ടുവന്ന മാലിന്യം ഒഴുക്കിയത്. കോണ്ക്രീറ്റ് ചെയ്ത റോഡാണിത്.
250 മീറ്ററോളം ദൂരത്തില് മാലിന്യം ഒഴുക്കിയതായും പലേടങ്ങളിലും കെട്ടിനിന്ന് അസഹ്യമായ ദുര്ഗന്ധം വമിക്കുന്നതായും നാട്ടുകാര് പറയുന്നു. ബുധനാഴ്ച രാത്രി 8.45ഓടെയാണ് നാട്ടുകാര് ഇത് കാണുന്നത്. തുടര്ന്ന് പൊലീസില് വിവരമറിയിച്ചു. പാലോട് പൊലീസ് ഒരു ടാങ്കര് ലോറി കസ്റ്റഡിയിലെടുത്തു. എന്നാൽ സ്വാധീനങ്ങള്ക്ക് വഴങ്ങി വാഹനം വിട്ടുകൊടുത്തുവെന്നും ആക്ഷേപം ഉയർന്നു.
മാലിന്യ നിക്ഷേപം സംബന്ധിച്ച് പാങ്ങോട് പൊലീസിലും മലനീകരണ നിയന്ത്രണ ബോര്ഡിലും പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എം.എം. ഷാഫി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

