Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണ്‍വേയര്‍...

കണ്‍വേയര്‍ ബെല്‍റ്റില്‍ കുടുങ്ങി ടൈറ്റാനിയം ഫാക്ടറി ജീവനക്കാരന്‍ മരിച്ചു

text_fields
bookmark_border
കണ്‍വേയര്‍ ബെല്‍റ്റില്‍ കുടുങ്ങി ടൈറ്റാനിയം ഫാക്ടറി ജീവനക്കാരന്‍ മരിച്ചു
cancel
camera_alt

രഞ്​ജിത്ത്

ശം​ഖും​മു​ഖം: ടൈ​റ്റാ​നി​യം ഫാ​ക്ട​റി​യി​ല്‍ ജോ​ലി​ക്കി​ടെ ക​ൺ​വെ​യ​ര്‍ ബെ​ല്‍റ്റി​ല്‍ കു​ടു​ങ്ങി താ​ല്‍ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പേ​ട്ട വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ടി.​സി.30/1033​ല്‍ ആ​ര്‍. ര​ഞ്​​ജി​ത്താ​ണ്​ (34) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ടൈ​റ്റാ​നി​യ​ത്തി​ലെ സ​ൾ​ഫ​ര്‍ ബ​ങ്ക​റി​ല്‍നി​ന്ന്​ മെ​ല്‍റ്റി​ങ് പി​റ്റി​ലേ​ക്ക് സ​ൾ​ഫ​ര്‍ പോ​കു​ന്ന ക​ണ്‍വെ​യ​റി​ല്‍ ബെ​ല്‍റ്റി​ല്‍ കു​ടു​ങ്ങി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി സ​ഹ​പ​വ​ര്‍ത്ത​ക​ര്‍ സി​സ്​​റ്റം ഓ​ഫ് ചെ​യ്ത് ഇ​യാ​ളെ പു​റ​െ​ത്ത​ടു​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​െ​ച്ച​ങ്കി​ലും മ​രി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന് വ​ലി​യ​തു​റ പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് ഇ​ന്‍ക്വ​സ്​​റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍കോ​ള​ജി​ലേ​ക്ക് മാ​റ്റി

പോ​സ്​​റ്റ്മോ​ര്‍ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക്​ കൈ​മാ​റി.​വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍ശ​ത്തി​നു ​െവ​ച്ച മൃ​ത​ദേ​ഹം ചെ​വ്വാ​ഴ്ച വൈ​കീ​​ട്ടോ​ടെ മു​ട്ട​ത്ത​റ എ​സ്.​എ​ന്‍.​ഡി.​പി ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ച്ചു. ഇ​യാ​ള്‍ 2017 മു​ത​ല്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്.പി​താ​വ്: പ​രേ​ത​നാ​യ രാ​ജേ​ന്ദ്ര​ന്‍. മാ​താ​വ: യ​മു​ന. സ​ഹോ​ദ​രി: ര​മ്യ.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathTitanium factory
News Summary - Titanium factory worker dies after getting stuck in conveyor belt
Next Story