വാഹനം പിടിച്ചെടുത്തു; വില്ലേജ് ഓഫിസറുടെ വീടിന് മുന്നിൽ ടിപ്പർ ഉടമയുടെ ആത്മഹത്യ ഭീഷണി
text_fieldsകഠിനംകുളം: കഠിനംകുളം വില്ലേജ് ഓഫിസറുടെ വീടിന് മുന്നിൽ ടിപ്പർ ഉടമയുടെ ആത്മഹത്യ ഭീഷണി. കഠിനംകുളം വില്ലേജ് ഓഫിസർ മേരി സുജയുടെ വീടിന് മുന്നിലാണ് കല്ലറ കുറ്റിമൂട് സ്വദേശി ഷൈജു ആത്മഹത്യ ഭീഷണി മുഴക്കിയത്. ശനിയാഴ്ച രാത്രി ഏഴരയോടെ ഭാര്യയുമായി വില്ലേജ് ഓഫിസർ താമസിക്കുന്ന പുത്തൻതോപ്പിലുള്ള വീട്ടിലെത്തിയ ഷൈജു ബഹളംെവച്ചു. ഉടൻ കഠിനംകുളം സി.ഐ അൻസാരി സ്ഥലത്തെത്തി.
കഠിനംകുളം വില്ലേജ് ഓഫിസറുടെ നിർദേശപ്രകാരം ടിപ്പർ ലോറി ജൂൺ 22ന് മണ്ണുമായി പൊലീസ് പിടികൂടി. ദേശീയപാതയിലെ നിർമാണവുമായി ബന്ധപ്പെട്ട മണ്ണ് മറ്റൊരുസ്ഥലത്ത് കൊണ്ട് പോകുന്നതിനിടയിലാണ് പിടികൂടുന്നത്. എന്നാൽ മതിയായ രേഖകൾ ഉണ്ടായിട്ടും ടിപ്പർ വിട്ടുനൽകാൻ വില്ലേജ് ഓഫിസർ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി ഷൈജു കോടതിയെ സമീപിച്ചു. എന്നാൽ, കൂടുതൽ സമയം ആവശ്യപ്പെട്ട് വില്ലേജ് ഓഫിസർ കോടതിക്ക് കത്ത് നൽകിയതാണ് ഷൈജുവിനെ ചൊടിപ്പിച്ചത്.

