Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThumbachevron_rightതു​മ്പ...

തു​മ്പ പ​ള്ളി​ത്തു​റ​യി​ൽ തിമിംഗല സ്രാവ് ചത്ത്​ കരക്കടിഞ്ഞു

text_fields
bookmark_border
തു​മ്പ പ​ള്ളി​ത്തു​റ​യി​ൽ തിമിംഗല സ്രാവ് ചത്ത്​ കരക്കടിഞ്ഞു
cancel

ക​ഴ​ക്കൂ​ട്ടം: തു​മ്പ പ​ള്ളി​ത്തു​റ​യി​ൽ തി​മിം​ഗ​ല സ്രാ​വ് ക​ര​ക്ക​ടി​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ൽ കു​ടു​ങ്ങി​യ സ്രാ​വാ​ണ് ക​ര​ക്ക​ടി​ഞ്ഞ​ത്. വേ​ളി​യി​ൽ നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​മ്പ​വ​ല​യി​ലാ​ണ് തി​മിം​ഗ​ല സ്രാ​വ് കു​രു​ങ്ങി​യ​ത്. പ​ള്ളി​ത്തു​റ വി.​എ​സ്.​എ​സ്.​സി​ക്ക്​ സ​മീ​പ​ത്തെ തീ​ര​ത്താ​ണ് സ്രാ​വ് എ​ത്തി​യ​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​ല അ​റു​ത്ത് മാ​റ്റി സ്രാ​വി​നെ ക​ട​ലി​ലേ​ക്ക് ത​ള്ളി​വി​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ന്നി​ല്ല. ഏ​താ​ണ്ട് അ​ര ട​ൺ ഭാ​രം വ​രും.

തീ​ര​ദേ​ശ ​പൊ​ലീ​സ്, മൃ​ഗ​ഡോ​ക്ട​ർ എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തി. ഒ​രു മാ​സം മു​മ്പ്​ തു​മ്പ, സെ​ന്റ് ആ​ൻ​ഡ്രൂ​സ് തീ​ര​ങ്ങ​ളി​ൽ ര​ണ്ട് ത​വ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ൽ കു​രു​ങ്ങി കൂ​റ്റ​ൻ സ്രാ​വു​ക​ൾ ക​ര​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​തി​ൽ ഒ​ന്ന​ര ട​ൺ ഭാ​രം വ​രു​ന്ന ഒ​രു സ്രാ​വി​ന്റെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ര​യി​ൽ കു​ഴി​ച്ച് മൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThumbaWhale sharkpallithura
News Summary - Whale shark in Thumba pallithura
Next Story