Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThumbachevron_rightതുമ്പ കടപ്പുറത്ത്...

തുമ്പ കടപ്പുറത്ത് കൂറ്റൻ സ്രാവ് കരക്കടിഞ്ഞു

text_fields
bookmark_border
തുമ്പ കടപ്പുറത്ത് കൂറ്റൻ സ്രാവ് കരക്കടിഞ്ഞു
cancel
camera_alt

തു​മ്പ ക​ട​പ്പു​റ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​മ്പ​വ​ല​യി​ൽ കു​രു​ങ്ങിയ സ്രാ​വ്

ക​ഴ​ക്കൂ​ട്ടം: തു​മ്പ ക​ട​പ്പു​റ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​മ്പ​വ​ല​യി​ൽ കൂ​റ്റ​ൻ സ്രാ​വ് കു​രു​ങ്ങി. ര​ണ്ട് ട​ണ്ണി​ലേ​റെ തൂ​ക്കം വ​രു​ന്ന ഉ​ടു​മ്പ​ൻ സ്രാ​വാ​ണ് ക​ര​ക്ക​ടി​ഞ്ഞ​ത്. ഞാ​യ​റാ​ഴ​ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ തു​മ്പ ആ​റാ​ട്ടു​ക​ട​വി​ന് സ​മീ​പ​ത്തെ തീ​ര​ത്താ​ണ് വ​ല​യി​ൽ കു​ടു​ങ്ങി സ്രാ​വ്​ അ​വ​ശ​നി​ല​യി​ൽ ക​ര​യി​ലെ​ത്തി​യ​ത്.

വ​ല​പൊ​ട്ടി​ച്ച് സ്രാ​വി​നെ ക​ട​ലി​ലേ​ക്ക് തി​രി​കെ വി​ടാ​നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. നാ​ല് മ​ണി​യോ​ടെ സ്രാ​വ്​ ച​ത്തു. ബീ​മാ​പ​ള്ളി​യി​ൽ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​മ്പ​വ​ല​യി​ലാ​ണ് സ്രാ​വ് കു​രു​ങ്ങി​യ​ത്. സ്രാ​വി​നെ ത​ള്ളി​മാ​റ്റി​യും വ​ടം ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​വ​ലി​ച്ചും തീ​ര​ക്ക​ട​ലി​ൽ എ​ത്തി​ക്കാ​നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ചെ​കി​ള​യി​ൽ മ​ണ​ൽ ക​യ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ്രാ​വി​ന്റെ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. റ​വ​ന്യൂ, മൃ​ഗ​സം​ര​ക്ഷ​ണ, വ​നം വ​കു​പ്പ് ഉ​േ​ദ്യാ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ക​ഠി​നം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​ച്ചി​ടും. ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ​സ്രാ​വി​നെ കാ​ണാ​നെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThumpaGiant shark
News Summary - A giant shark landed on the shores of Thumpa
Next Story