Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്നുപേർക്ക്​...

മൂന്നുപേർക്ക്​ പാമ്പുകടിയേറ്റു

text_fields
bookmark_border
മൂന്നുപേർക്ക്​ പാമ്പുകടിയേറ്റു
cancel

തിരുവനന്തപുരം: ജില്ലയിൽ ഞായറാഴ്ച വൈകീട്ട്​ മൂന്നിടത്തായി മൂന്നുപേർക്ക്​ പാമ്പുകടിയേറ്റു. ആറ്റിങ്ങൽ മൂങ്ങോട്​ സ്വദേശിയായ 15 വയസുകാരി, കിളിമാനൂർ തൊഴിക്കുഴി സ്വദേശി സരിത (26), പൂജപ്പുര ചെങ്കല്ലൂർ സ്വദേശി സിന്ധു (54) എന്നിവർക്കാണ്​​കടിയേറ്റത്​. മൂങ്ങോട്​ സ്വദേശിയായ 15 വയസുകാരിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും അവിടെനിന്ന്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്​.

വീട്ടുമുറ്റത്തെ പൈപ്പിൽനിന്ന്​ വെള്ളമെടുക്കുന്നതിനിടെയാണ്​ സരിതക്ക്​ പാമ്പു​കടിയേറ്റത്​. ഇവരെ വെഞ്ഞാറമൂട്ടിലെ​ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിന്ധു ഗേറ്റിന്​ സമീപത്ത്​ നിൽകുമ്പോൾ പാമ്പ് കടിക്കുകയായിരുന്നു. വിഷപ്പാമ്പാണോ എന്ന്​ സ്ഥിരീകരിച്ചിട്ടില്ല. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ നിരീക്ഷണത്തിലാണ്​.

വിറക് എടുക്കുന്നതിനിടെ വീട്ടമ്മക്ക് ചേരയുടെ കടിയേറ്റു

വെ​ഞ്ഞാ​റ​മൂ​ട്: വി​റ​ക് എ​ടു​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​ക്ക് ചേ​ര​യു​ടെ ക​ടി​യേ​റ്റു. വി​റ​ക് കൊ​ള്ളി​യെ​ന്ന് ക​രു​തി ശ്ര​ദ്ധി​ക്കാ​തെ ചേ​ര​യെ പി​ടി​ച്ച​പ്പോ​ഴാ​ണ് ക​ടി​യേ​റ്റ​ത്. പു​ല്ല​മ്പാ​റ മ​രു​തും​മൂ​ട് ആ​ലു​വി​ള വീ​ട്ടി​ല്‍ ഷീ​ബ​യെ​യാ​ണ് (45) ചേ​ര ക​ടി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. പാ​ച​ക​ത്തി​നി​ട​യി​ല്‍ വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് കൂ​ട്ടി​യി​രു​ന്ന വി​റ​ക് ക​ഷ​ണ​ങ്ങ​ളി​ല്‍നി​ന്നും ഒ​രു ചീ​ള് എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രു​ടെ ബ​ഹ​ളം കേ​ട്ട് വീ​ട്ടു​കാ​രും പ​രി​സ​ര​വാ​സി​ക​ളും എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ചേ​ര​യെ ക​ണ്ടെ​ത്തി.

പാ​മ്പു​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഷീ​ബ​യെ ക​ന്യാ​കു​ള​ങ്ങ​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു​ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ ഇ​വ​രെ മ​റ്റ് കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്ന് ക​ണ്ട് വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsSnakesThiruvananthapuram
News Summary - Three people were bitten by snakes
Next Story