യുവാവിനെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsഅറസ്റ്റിലായ പ്രതികള്‍
വട്ടിയൂര്‍ക്കാവ്: യുവാവിനെ മര്‍ദിച്ച കേസിലെ മുന്നുപേരെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം ശാസ്തവിള ലെയിന്‍ തോപ്പുമുക്ക് സ്വദേശി അനീഷ് (26) , പുളിയറക്കോണം തുരുത്തിമൂലമുറി മൈലമൂട് സ്വദേശി ഗോകുല്‍ (28) , കുലശേഖരം ലക്ഷംവീട് കോളനിയില്‍ കൃഷ്ണപ്രസാദ് (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ വട്ടിയൂര്‍ക്കാവ് കുലശേഖരം സ്വദേശി അഖില്‍ കൃഷ്ണനെ വീടിനു സമീപത്തുവെച്ച് ഗുരുതരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പൂര്‍വ വൈരാഗ്യമായിരുന്നു ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

