എം.ഡി.എം.എ വിൽപന സംഘത്തിലെ മൂന്നുപേർ കൂടി അറസ്റ്റിൽ
text_fieldsഅഭിഷേക്, സുനീഷ്, ജെഫീൻ
തിരുവനന്തപുരം: നഗരത്തിൽ എം.ഡി.എം.എ വിൽപന നടത്തുന്ന സംഘത്തിലെ മൂന്നുപേർ കൂടി പൊലീസ് പിടിയിൽ. വിൽപനക്കായി 13.9 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് തിരുമല പുന്നയ്ക്കാമുകൾ പ്ലാവിള ടി.സി 18/117 തച്ചൻവിള പുത്തൻവീട്ടിൽ ആകാശിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും ഏപ്രിൽ അവസാനം ശംഖുംമുഖം സബ് ഡിവിഷൻ ഡാൻസാഫ് സംഘം പിടികൂടി പേട്ട പൊലീസിന് കൈമാറിയിരുന്നു.
ചോദ്യം ചെയ്തതിൽ നിന്ന് ഇയാളോടൊപ്പം ലഹരി വിൽപന നടത്തിയ സംഘത്തിലുണ്ടായിരുന്ന വലിയതുറ മുട്ടത്തറ ടി.സി 71/213 തുണ്ടുവിളാകം പുരയിടം വീട്ടിൽ സുനീഷ് (33), വലിയതുറ ടി.സി 34/690 ൽ സെന്റ് തോമസ് വീട്ടിൽ ജെഫീൻ (29), കല്ലിയൂർ വില്ലേജിൽ കൊക്കോട്ട്കോണം പഞ്ചായത്ത് ഓഫിസിന് സമീപം നാരങ്ങ അറത്തലവീട്ടിൽ അഭിഷേക് (24) എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

