അലങ്കാരപ്പക്ഷികളെ മോഷ്ടിച്ച മൂന്നുപേർ പിടിയിൽ
text_fieldsശരത്, സൂരജ്, രജീഷ്
തിരുവനന്തപുരം: കരമന നെടുങ്കാടുള്ള വീട്ടിലെ കാർഷെഡിൽ കിളിക്കൂടുകളിൽ സൂക്ഷിച്ചിരുന്ന രണ്ടേകാൽ ലക്ഷം രൂപ വിലയുള്ള വളർത്തുപക്ഷികളെ മോഷ്ടിച്ച കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. കീഴാറന്നൂർ സ്വദേശികളായ ശരത് (32), രജീഷ് (21), സൂരജ് (19) എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 10 നാണ് സംഭവം. നെടുങ്കാട് സ്വദേശി വെങ്കിടഗിരിയുടെ വീട്ടിൽനിന്ന് 'സൺ കൊണൂർ' ഇനത്തിൽപെട്ട വിലപിടിപ്പുള്ള എട്ട് അലങ്കാരപ്പക്ഷികളെ പ്രതികൾ മോഷ്ടിച്ച് കടക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കരമന പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പക്ഷികളെ വിൽപന നടത്തിയതായി കണ്ടെത്തി. തുടർന്ന് പൊലീസ് തിരിച്ചറിഞ്ഞതായി മനസ്സിലാക്കിയ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
ഫോർട്ട് അസി.കമീഷണർ പ്രതാപൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കരമന എസ്.എച്ച്.ഒ ചന്ദ്രബാബു. എസ്.ഐ പ്രതീഷ്കുമാർ, സി.പി.ഒ വിനോദ് എന്നിരടങ്ങിയ പൊലീസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

