പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച മൂന്നുപേർ അറസ്റ്റില്‍
text_fieldsഅറസ്റ്റിലായ സച്ചിൻ, അഖിൽ, ശരണ്‍
തിരുവനന്തപുരം: പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റില്‍. രാജാജി നഗർ സ്വദേശികളായ സച്ചിൻ, അഖിൽ, ശരണ്‍ എന്നിവരാണ് പിടിയിലായത്. പിടിച്ചുപറി കേസിലെ പ്രതിയെ അന്വേഷിച്ച് രാജാജി നഗറിലെത്തിയ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ സുബിയെ ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഒന്നാം പ്രതി സച്ചിനും മൂന്നാം പ്രതി ശരണും സഹോദരങ്ങളും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരുമാണ്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രജീഷ് ശശി, സബ് ഇൻസ്പെകടർ എസ്. സന്ദീപ് എന്നിവരുടെ നേതൃത്ത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

