Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന്​ മൊബൈൽ മോഷ്ടിച്ചവർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

representational image

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലെ എം.​ഐ.​സി.​യു ഭാ​ഗ​ത്ത് നി​ന്ന്​ കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഷാ​ന​വാ​സി​ന്റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ലെ ര​ണ്ട്​ പ്ര​തി​ക​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. ന​രു​വാ​മൂ​ട് ഒ​ലു​പ്പ്ന​ട അ​നു ഭ​വ​നി​ൽ അ​നു (22), പ്രാ​വ​ച്ച​മ്പ​ലം ഇ​ട​യ്ക്കോ​ട് പാ​പ്പ​നി​യൂ​ർ ല​ക്ഷം​വീ​ട്ടി​ൽ ആ​ഷി​ക് (21) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലെ എം.​ഐ.​സി.​യു ഭാ​ഗ​ത്ത് ബൈ​സ്റ്റാ​ന്റ​റാ​യി നി​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഷാ​ന​വാ​സി​ന്റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യി. വി​വ​രം അ​റി​ഞ്ഞ് എ​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്​ സെ​ക്യൂ​രി​ട്ടി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ങ്​​ഷ​ന് സ​മീ​പം ​െവ​ച്ച് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

തു​ട​ർ​ന്ന് ല​ഭി​ച്ച പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ​നി​ന്ന്​ മോ​ഷ്​​ടി​ച്ച മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്തു.

കാ​ട്ടാ​ക്ക​ട, മ​ല​യി​ൽ​കീ​ഴ്, ന​രു​വാ​മൂ​ട് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മോ​ഷ​ണം, അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഹ​രി​ലാ​ലി​ന്റ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ പ്ര​ശാ​ന്ത്, രാ​ജീ​വ്, അ​നി​ൽ, എ.​എ​സ്.​ഐ സാ​ദ​ത്ത് എ​സ്.​സി.​പി.​ഒ ഷൈ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmedical collegestealing case
News Summary - Those who stole mobile from medical college hospital were arrested
Next Story