Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിടികൂടുന്നവക്ക്​...

പിടികൂടുന്നവക്ക്​ തോന്നുംപടി ‘റിലീസ്​’; പാമ്പ്​ ശല്യം ഇരട്ടിക്കാൻ ഇതും കാരണം

text_fields
bookmark_border
പിടികൂടുന്നവക്ക്​ തോന്നുംപടി ‘റിലീസ്​’; പാമ്പ്​ ശല്യം ഇരട്ടിക്കാൻ ഇതും കാരണം
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: പി​ടി​കൂ​ടു​ന്ന പാ​മ്പു​ക​​ളെ വ​നം വ​കു​പ്പി​ന്​ കൈ​മാ​റാ​തെ അ​ല​ക്ഷ്യ​മാ​യി തു​റ​ന്നു​വി​ടു​ന്ന​ത്​ പാ​മ്പു​ശ​ല്യം ഇ​ര​ട്ടി​യാ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യി​ സൂ​ച​ന. ക്യാ​ച്ച​ർ​മാ​രി​ൽ പ​ല​രും പി​ടി​കൂ​ടു​ന്ന​വ​യെ വ​നം​വ​കു​പ്പി​ന് കൈ​മാ​റാ​തെ രാ​ത്രി പ​റ​മ്പി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും തു​റ​ന്നു​വി​ടു​ന്നു​വെ​ന്നാ​ണ്​ ആ​ക്ഷേ​പം. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ വ​നം​വ​കു​പ്പി​ന്‍റെ മു​മ്പി​ലെ​ത്തി​യെ​ങ്കി​ലും നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ല.

ഇ​ത്ത​രം ക്യാ​ച്ച​ർ​മാ​രെ നി​രീ​ക്ഷി​ക്കാ​നും പാ​മ്പു​പി​ടി​ത്തം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും ശാ​സ്ത്രീ​യ​വു​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വ​നം​വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. വ​നം ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ ലൈ​സ​ൻ​സോ​ടെ സം​സ്ഥാ​ന​ത്ത് ഏ​ക​ദേ​ശം 3500 ഓ​ളം സ്നേ​ക്ക് ക്യാ​ച്ച​ർ​മാ​രാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​നം​വ​കു​പ്പി​ന്‍റെ ‘സ​ർ​പ’ ആ​പി​ൽ വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ​ക്കും കോ​ളു​ക​ൾ​ക്കും അ​നു​സ​രി​ച്ച് സ്വ​ന്തം​നി​ല​ക്ക് എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടാ​റാ​ണ് പ​തി​വ്. ഇ​ങ്ങ​നെ പി​ടി​കൂ​ടു​ന്ന പാ​മ്പു​ക​ളെ വ​നം​വ​കു​പ്പി​ന് കൈ​മാ​റ​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ ചു​രു​ക്കം ചി​ല​ർ മാ​ത്ര​മാ​ണ് ഇ​ങ്ങ​നെ കൈ​മാ​റു​ന്ന​ത്. ‘സ​ർ​പ’ പ​രി​ശോ​ധി​ച്ചാ​ൽ ത​ന്നെ ഇ​ത് വ്യ​ക്ത​മാ​കും. 25 പാ​മ്പു​ക​ളെ ഒ​രു ദി​വ​സം പി​ടി​കൂ​ടി​യാ​ൽ അ​തി​ൽ അ​ഞ്ചോ ആ​റോ എ​ണ്ണം മാ​ത്ര​മാ​ണ് വ​നം​വ​കു​പ്പി​നെ ഏ​ൽ​പി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​യെ ഇ​വ​ർ തോ​ന്നും​പോ​ലെ തു​റ​ന്നു​വി​ടു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. നീ​ർ​ക്കോ​ലി പോ​ലെ വി​ഷ​മി​ല്ലാ​ത്ത​വ​യെ തു​റ​ന്നു​വി​ടാ​ൻ വ​നം​വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മ​റ്റെ​ല്ലാം സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ലൈ​സ​ൻ​സ് ന​ൽ​കു​മ്പോ​ൾ ന​ൽ​കു​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം.

ഒ​ര​​ു പ്ര​ദേ​ശം മു​ഴു​വ​ൻ പാ​മ്പു​ക​ളെ കൊ​ണ്ടു​നി​റ​യാ​ൻ ഇ​ത്ത​ര​ത്തി​ൽ തു​റ​ന്നു​വി​ടു​ന്ന ഒ​റ്റ പാ​മ്പ് മ​തി​യാ​ക​ും. ഇ​വ​യു​ടെ വം​ശ​വ​ർ​ധ​ന​വാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന പ്ര​തി​ഭാ​സ​മെ​ന്ന വാ​ദ​വും ശ​ക്ത​മാ​ണ്. എ​ന്നാ​ൽ ക്യാ​ച്ച​ർ​മാ​രി​ൽ ചി​ല​ർ പ​റ​യു​ന്ന​ത് ത​ങ്ങ​ൾ സ്വ​ന്തം നി​ല​ക്ക് കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി തു​റ​ന്നു​വി​ടു​ന്നു എ​ന്നാ​ണ്. അ​ങ്ങ​നെ ചെ​യ്യാ​ൻ വ​നം​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണം. ഇ​ത്ത​രം അ​നു​മ​തി വ​നം​വ​കു​പ്പ് ന​ൽ​കി​യി​ട്ടു​മി​ല്ല.

‘ജി​യോ ടാ​ഗി​ങ് അ​ല്ലെ​ങ്കി​ൽ ജി​യോ മാ​പി​ങ്’ വേ​ണ​മെ​ന്ന് ആ​വ​ശ്യം

പാ​മ്പു​ക​ളെ പി​ടി​കൂ​ടു​ന്ന​ത് മു​ത​ൽ തു​റ​ന്നു​വി​ടു​ന്ന​തു​വ​രെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​നം ആ​ലോ​ച​ന​യി​ൽ. ‘ജി​യോ ടാ​ഗി​ങ് അ​ല്ലെ​ങ്കി​ൽ ജി​യോ മാ​പി​ങ്’ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി നി​രീ​ക്ഷി​ക്കാ​നാ​ണ് ആ​ലോ​ച​ന. എ​ല്ലാം സ​ർ​പ ആ​പു​മാ​യി സം​യോ​ജി​പ്പി​ക്കും. ക്യാ​ച്ച​റു​ടെ വി​വ​ര​ങ്ങ​ൾ, പി​ടി​കൂ​ടു​ന്ന സ്ഥ​ലം, വ​നം​വ​കു​പ്പി​ന് കൈ​മാ​റു​ന്ന വി​വ​ര​ങ്ങ​ൾ, തു​റ​ന്നു​വി​ടു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​മാ​ക്കു​ന്ന​താ​ണ് പ​രി​ഗ​ണ​ന​യി​ൽ.

‘പാ​മ്പു​പി​ടി​ത്തം ചി​ല​ർ​ക്ക് വ​രു​മാ​ന​മാ​ർ​ഗം’

പാ​മ്പു​പി​ടി​ത്ത​ത്തി​ന്‍റെ മ​റ​വി​ൽ ചി​ല​ർ വ​ൻ തു​ക വാ​ങ്ങു​ന്നു​ണ്ടെ​ന്ന വി​വ​ര​വും വ​നം​വ​കു​പ്പി​ന് ല​ഭി​ച്ചു. ഫോ​ൺ കോ​ളു​ക​ൾ വ​രു​മ്പോ​ൾ ത​ന്നെ തു​ക പ​റ​യു​ന്ന​വ​രും ക്യാ​ച്ച​ർ​മാ​രി​ല​ു​ണ്ട്. 3000 മു​ത​ൽ 5000 രൂ​പ വ​രെ ചി​ല​ർ വാ​ങ്ങു​ന്നു​ണ്ട​ത്രെ. കൂ​ടാ​തെ വ​നം- പൊ​ലീ​സ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട് സ്നേ​ക്ക് ക്യ​ച്ചി​ങ് ലൈ​സ​ൻ​സ് റ​ദ്ദാ​യ​വ​രും പാ​മ്പു​പി​ടു​ത്തം തു​ട​രു​ന്നു​ണ്ടെ​ന്ന പ​രാ​തി​ക​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnvironmentSnaketrivandrumKerala
News Summary - Those who catch them feel like 'releasing' them; This is also the reason why snake infestation is increasing
Next Story